HOME
DETAILS

രഹസ്യ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ; ബിനാമികൾക്ക് 15000 റിയാല്‍ പിഴ

  
backup
July 31 2023 | 05:07 AM

oman-new-law-to-stop-benamis

രഹസ്യ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഒമാൻ; ബിനാമികൾക്ക് 15000 റിയാല്‍ പിഴ

മസ്‌കത്ത്: ബിനാമി ഇടപാടുകൾക്ക് കൂച്ചുവിലങ്ങാനൊരുങ്ങി ഒമാൻ ഭരണകൂടം. രാജ്യത്തെ നിയമം അനുവദിക്കാത്ത തരത്തിൽ രഹസ്യ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഭരണകൂടം അറിയിച്ചു. പുതിയ മന്ത്രിതല ഉത്തരവിലാണ് ബിനാമി ഇടപാടുകൾക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യുന്നത്. നിയമലംഘനം പിടിക്കപ്പെട്ടാല്‍ മന്ത്രാലയം പിഴയും തടവും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ബിനാമി ഇടപാടുകൾ നടത്തിയാൽ മൂന്ന് ഘട്ടമായ നടപടികൾ എടുക്കുക. ആദ്യഘട്ടത്തിൽ നിയമലംഘനം പിടിട്കൂടിയാൽ, വാണിജ്യ റജിസ്റ്ററില്‍ നിന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റദ്ദാക്കുകയും, 5000 റിയാല്‍ പിഴ അടപ്പിക്കുകയും ചെയ്യും. വീണ്ടും നിയമ ലംഘനം നടത്തിയാല്‍ പതിനായിരം റിയാല്‍ പിഴയും മൂന്ന് മാസത്തേക്ക് പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. മൂന്നാം തവണ നിയമലംഘനം നടത്തിയാല്‍ 15000 റിയാല്‍ പിഴയും വാണിജ്യ റജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. മൂന്നാം തവണ പിടികൂടിയാൽ ഇതിന് ശേഷം ഒരു വർഷം കഴിഞ്ഞ് മാത്രമേ വീണ്ടും രജിസ്റ്റര്‍ ചെയ്യാനാകൂ എന്നും മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ ബിനാമി വ്യാപാരം നടത്തിയാലും ശിക്ഷലഭിക്കും. സ്ഥാപനത്തിന്റെ വരുമാനം, ലാഭം തുടങ്ങിയ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കല്ലാതെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ മാറ്റുന്നത് സ്വകാര്യ വ്യാപാരത്തിന്റെ പരിധിയില്‍ വരും. അതിനാൽ ഇത്തരം ഇടപാട് നടത്തിയാലും പിടിയിലാകും.

രഹസ്യ വ്യാപാരം സംബന്ധിച്ച് ശ്രദ്ധയിൽ പെട്ടാൽ റിപ്പോര്‍ട്ട് ചെയ്യാനും കേസുകള്‍ കുറക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പരസ്യം ഉൾപ്പെടെയുള്ളവ നൽകും. ജനങ്ങളുടെ സഹകരണത്തോടെ ഈ നിയമലംഘനം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. രഹസ്യ വ്യാപാരം നടത്തുന്നയാളെ നിയമപ്രകാരം മറഞ്ഞിരിക്കുന്ന വ്യക്തിയായാണ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago