ത്രഡ്‌സില്‍ ഇനി നേരിട്ട് മെസേജ് അയക്കാം; ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പുതിയ ഫീച്ചറുമായി മെറ്റ
ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പുതിയ ഫീച്ചറുമായി മെറ്റ
ത്രെഡ്‌സിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തുടക്കത്തില്‍ വന്‍ തരംഗമായിമാറിയിരുന്നെങ്കിലും പിന്നീട് ആവേശം കെട്ടടങ്ങി ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുവന്നു.ഇതോടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ.
ആദ്യം മുതല്‍ തന്നെ ത്രെഡ്‌സിന്റെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഇപ്പോള്‍ ഈ ഫീച്ചര്‍ ത്രെഡ്‌സില്‍ എത്തിക്കാനൊരുങ്ങുകയാണ്. ത്രെഡ്‌സില്‍ താമസിക്കാതെ ഡയറക്ട് മെസേജ് വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം എത്തുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി മൊസ്സാരി പറഞ്ഞു.
ട്വിറ്ററിലേത് പോലെ പോസ്റ്റുകളെ വേര്‍തിരിക്കുന്ന ഫോളോയിങ്, ഫോര്‍ യു ഫീഡുകള്‍ ത്രെഡ്‌സില്‍ ലഭ്യമാക്കിട്ടുണ്ട്. ട്വിറ്ററിന് സമാനമായ രൂപകല്‍പനയില്‍ ഒരുക്കിയ ഈ പ്ലാറ്റ്‌ഫോം തുടങ്ങി ആദ്യ ദിവസങ്ങളില്‍ വന്‍ ജനപ്രവാഹമാണുണ്ടായിരുന്നത്. 10 കോടിയോളം ഉപഭോക്താക്കളെ ദിവസങ്ങള്‍ക്ക ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പകുതിയിലേറെ ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."