HOME
DETAILS

ജനകീയം ദുബൈ യാത്രകൾ; ആറ് മാസത്തിനിടെ പൊതുഗതാഗതം ഉപയോഗിച്ചത് 33 കോടിയിലേറെ യാത്രക്കാർ

  
backup
July 31 2023 | 15:07 PM

uae-337-million-riders-used-public-transport-in-first-half-20

ജനകീയം ദുബൈ യാത്രകൾ; ആറ് മാസത്തിനിടെ പൊതുഗതാഗതം ഉപയോഗിച്ചത് 33 കോടിയിലേറെ യാത്രക്കാർ

ദുബൈ: 2023 ന്റെ ആദ്യ പകുതിയിൽ ദുബൈയിൽ പൊതു ഗതാഗതവും ടാക്‌സിയും ഉപയോഗിച്ച് യാത്ര നടത്തിയതിൽ റെക്കോർഡ്. ഏകദേശം 337 ദശലക്ഷം (33 കോടി 70 ലക്ഷം) യാത്രകളാണ് ആറ് മാസത്തിനിടെ നടന്നത്. 1.86 ദശലക്ഷം യാത്രകളാണ് ഒരു ദിവസം മാത്രം ദുബൈയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം 304.6 ദശലക്ഷം യാത്രകളാണ് ഇക്കാലയളവിൽ നടന്നത്. പ്രതിദിനം 1.68 ആയിരുന്നു 2022 ലെ യാത്രകൾ. ദുബൈയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യാണ് ഇക്കാര്യം പുറത്തുവിട്ടത്.

ദുബൈ മെട്രോ, ദുബൈ ട്രാം, പബ്ലിക് ബസുകൾ, മറൈൻ ട്രാൻസ്പോർട്ട് മോഡുകൾ (അബ്രാസ്, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്), ഇ-ഹെയ്ൽ, റൈഡുകൾ, സ്‌മാർട്ട് കാർ വാടകയ്‌ക്കെടുക്കൽ, ബസ്-ഓൺ-ഡിമാൻഡ്, ടാക്സികൾ (ദുബായ് ടാക്‌സി, ഫ്രാഞ്ചൈസി കമ്പനി ടാക്സികൾ) പൊതുഗതാഗത മോഡുകൾ, ഷെയർഡ് മൊബിലിറ്റി, ടാക്‌സികൾ എന്നിവയിലായാണ് ഇത്രയധികം യാത്രകൾ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ നടത്തിയത്.

“പൊതുഗതാഗതത്തിൽ ഏറ്റവും കൂടുതൽ റൈഡർഷിപ്പ് ദുബൈ മെട്രോയും ടാക്‌സികളും വഹിക്കുന്നു. 36.5% യാത്രകളും ദുബൈ മെട്രോയിലായിരുന്നു. ദുബൈ ടാക്സിക്ക് 29% ആയിരുന്നു ഇക്കാലയളവിൽ യാത്രക്കാർ. പൊതു ബസുകൾ 24.5% യാത്രകൾ നടത്തി. മാർച്ച് മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ യാത്രകൾ നടന്നത്. 60 ദശലക്ഷം റൈഡറുകളാണ് ഇക്കാലയളവിൽ നടന്നത്. മറ്റ് മാസങ്ങളിൽ റൈഡർഷിപ്പ് 53 മുതൽ 58 ദശലക്ഷം വരെയാണ്"- റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാൻ മാറ്റർ അൽ തായർ വ്യക്തമാക്കി.

2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ ആദ്യ പകുതിയിൽ റൈഡർഷിപ്പിൽ 11% വർധനയാണ് രേഖപ്പെടുത്തിയത്. ദുബൈയുടെ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന വഴി കൂടിയാണ് പൊതുഗതാഗത്തിന് കിട്ടുന്ന ഈ അംഗീകാരം. താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആർ.ടി.എ നടത്തിവരുന്നുണ്ട്.

"ദുബൈയുടെ സംയോജിത പൊതുഗതാഗത ശൃംഖല ഇപ്പോൾ എമിറേറ്റിന് ചുറ്റുമുള്ള ജനങ്ങളുടെ ചലനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു. ജനങ്ങളുടെ സംസ്‌കാരത്തിലും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള മനോഭാവത്തിലും മാറ്റം കൊണ്ടുവരുന്നതിൽ ദുബൈക്ക് സാധിച്ചു." - അൽ തായർ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago