HOME
DETAILS
MAL
ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂടി
backup
August 01 2023 | 03:08 AM
ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് ഡീസലിനും വില കൂടി
അബുദാബി: 2023 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില സമിതി പ്രഖ്യാപിച്ചു. സൂപ്പർ പെട്രോളിന് 14 ഫിൽസും, സ്പെഷ്യൽ പെട്രോളിന് 13 ഫിൽസും വിലവർധിച്ചു. ഡീസലിന് 19 ഫിൽസ് ചാർജ് വർധിച്ചു. പുതിയ നിരക്കുകൾ ഇന്ന് (ഓഗസ്റ്റ് 1) മുതൽ ബാധകമാണ്.
പുതുക്കിയ വില
- സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.14 ദിർഹമാണ് പുതിയ വില - ജൂലൈയിലെ വില 3 ദിർഹം.
- സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹമാണ് പുതിയ വില - കഴിഞ്ഞ മാസം 2.89 ദിർഹമായിരുന്നു.
- ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹമാണ് പുതിയ വില - ജൂലൈയിലെ വില ലിറ്ററിന് 2.81 ദിർഹം.
- ഡീസൽ ലിറ്ററിന് 2.95 ദിർഹമാണ് പുതിയ വില - കഴിഞ്ഞ മാസം 2.76 ദിർഹം
2015 ഓഗസ്റ്റിൽ റീട്ടെയിൽ പെട്രോൾ വിലയുടെ നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം, ആഗോള നിരക്കുകൾക്ക് അനുസൃതമായി യുഎഇ എല്ലാ മാസത്തെയും അവസാന ദിവസം പെട്രോൾ, ഡീസൽ വിലകൾ പുതുക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."