HOME
DETAILS

ലോകത്താകെ ഒന്നര കോടിയോളം ഇന്ത്യൻ പ്രവാസികൾ; പകുതിയിലേറെപ്പേരും ഗൾഫിൽ, കൂടുതൽ പേർ യുഎഇയിൽ

  
backup
August 01 2023 | 04:08 AM

indian-expats-status

ലോകത്താകെ ഒന്നര കോടിയോളം ഇന്ത്യൻ പ്രവാസികൾ; പകുതിയിലേറെപ്പേരും ഗൾഫിൽ, കൂടുതൽ പേർ യുഎഇയിൽ

ദുബൈ: ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പ്രവാസികളായി പോയവരുടെ എണ്ണത്തിൽ റെക്കോർഡിട്ട് യുഎഇ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിയെടുക്കുന്നത് യുഎഇയിലാണ്. സഊദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യമാണ് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് പുറത്തുവിട്ടത്. 210 രാ​ജ്യ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 1.34 കോ​ടി ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്.

യുഎഇയിൽ 3.41 ദ​ശ​ല​ക്ഷം ഇ​ന്ത്യ​ക്കാ​രാണുള്ളത്. സഊദി അ​റേ​ബ്യ​യിൽ 2.59 ദ​ശ​ല​ക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. യു.​എ​സി​ൽ 1.28 ദ​ശലക്ഷം പേരുണ്ട്. പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള മറ്റൊരു രാജ്യം കുവൈത്താണ്. 1.02 ദ​ശ​ല​ക്ഷം പേരാണ് കുവൈത്തിലുള്ളത്. 2022 മാ​ർ​ച്ച് വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

മറ്റു പ്രധാന രാജ്യങ്ങൾ ഇവയാണ്:

  • ഒ​മാ​ൻ - 7,70,000
  • ഖ​ത്ത​ർ -7,40,000
  • യു​കെ​ - 3,50,000
  • ബ​ഹ്‌​റൈ​ൻ - 3,20,000
  • ഓ​സ്‌​ട്രേ​ലി​യ - 2,40,000
  • മ​ലേ​ഷ്യ - 2,20,000
  • കാ​ന​ഡ - 1,70,0000

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇന്ത്യൻ പ്രവാസികളുടെ പ​കു​തി​യി​ല​ധി​ക​വും ഉള്ളത്. ഏ​ക​ദേ​ശം 1.34 കോ​ടി ഇന്ത്യക്കാരാണ് പ്രവാസികളായി ഉള്ളത്. ഇതിൽ 8.8 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേർ ഗൾഫ് രാഷ്ട്രങ്ങളിലായി ജീവിക്കുന്നു. ആകെയുള്ളതിന്റെ 66 ശ​ത​മാ​ന​ത്തി​ല​ധി​കമാണിത്. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago