ഒരു കിലോ മാങ്ങവിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇന്ത്യന്‍ സഹോദരങ്ങള്‍; മിയാസാക്കി മാങ്ങകളെ കുറിച്ച് കൂടുതലറിയാം
ഒരു കിലോ മാങ്ങവിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇന്ത്യന്‍ സഹോദരങ്ങള്‍; മിയാസാക്കി മാങ്ങകളെ കുറിച്ച് കൂടുതലറിയാം
ഒരു കിലോ മാങ്ങ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇന്ത്യന്‍ സഹോദരങ്ങളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? സംഗതി സത്യമാണ്. ബീഹാറിലെ നളന്ദ ജില്ലയിലെ കര്‍ഷക സഹോദരങ്ങളാണ് മാങ്ങ കൃഷിയില്‍ വിജയ ഗാഥ രചിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മാമ്പഴ ഇനമായ 'മിയാസാക്കി' യാണ് ഇരുവരും ചേര്‍ന്ന് തങ്ങളുടെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് ഒരു കിലോ മിയാസാക്കി മാങ്ങയുടെ വില. നളന്ദ സ്വദേശികളായ മുകേഷും രാം കുമാറുമാണ് തങ്ങളുടെ മൂന്ന് ഏക്കര്‍ കൃഷിയിടത്തില്‍ മാങ്ങ കൃഷി ആരംഭിച്ചത്. അപൂര്‍വ ഇനമായ മിയാസാക്കിക്ക് പുറമെ ബ്ലാക്ക് സ്റ്റോണ്‍, വിത്തില്ലാത്ത മറ്റിനം പഴങ്ങള്‍ എന്നിവയും ഇവരുടെ തോട്ടത്തില്‍ വളരുന്നുണ്ട്. കള്ളന്‍മാരുടെ ശല്യം കാരണം തോട്ടത്തിന് ചുറ്റും സി.സി.ടി.വി സ്ഥാപിച്ചാണ് കൃഷി. കൂട്ടിന് സെക്യൂരിറ്റിമാരും കാവല്‍ നായകളും വേറെ.
എന്തായാലും വിളവെടുപ്പ് കഴിഞ്ഞതോടെ ഇരു സഹോദരങ്ങളും വാര്‍ത്തകളില്‍ സജീവമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 2021ല്‍ മുകേഷിന്റെയും രാം കുമാറിന്റെയും അച്ഛനായ സുരേന്ദ്ര സിങ്ങാണ് തന്റെ തോട്ടത്തില്‍ മിയാസാക്കി മാങ്ങകളുടെ കൃഷി ആരംഭിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന് മാങ്ങയിനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
നേരത്തെ പശ്ചിമ ബംഗാളില്‍ നിന്നുള്ള ദയാല്‍ സര്‍ക്കാര്‍ എന്ന കര്‍ഷകനും തന്റെ തോട്ടത്തില്‍ മിയാസാക്കി ഇനങ്ങള്‍ കൃഷി ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു.
മിയാസാക്കി മാങ്ങകള്‍
ജാപ്പനീസ് ഇനമായ മിയാസാക്കി മാങ്ങകള്‍ ലോകത്തിലെ ഏറ്റവും വില കൂടിയ മാങ്ങയാണ്. പ്രത്യേക രുചിയും നിറവും ഔഷധ ഗുണവുമാണ് മിയാസാക്കി മാങ്ങകളെ വ്യത്യസ്തമാക്കുന്നത്. ജാപ്പനീസ് ശാസ്ത്രജ്ഞനായ യമാഷിത മിയാസാക്കിയുടെ സ്മരണാര്‍ത്ഥമാണ് മാങ്ങയ്ക്ക് പേര് നല്‍കിയത്. ഒരു കിലോ മാങ്ങക്ക് 2.5 ലക്ഷം വരെയാണ് വിലവരുന്നത്. ഒറ്റവിളവില്‍ തന്നെ സാധാരണ മാങ്ങയേക്കാള്‍ ഏഴിരട്ടി ലാഭം വരെ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."