ഇനി ക്യാമറയെ പറ്റിച്ച് പോകാനാകില്ല, വരുന്നു ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍
വരുന്നു ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍
എഐ ക്യാമറയ്ക്ക് മുന്നിലൂടെ മാത്രം ഡീസന്റായി പോയാല്‍ പണി കിട്ടില്ലെന്ന് കരുതിയോ? എങ്കില്‍ തെറ്റി.. ഇനി ഗതാഗതം നിയമം ലംഘിച്ചാല്‍ പണി പലവഴിക്ക് കിട്ടും. നിരീക്ഷണ ക്യാമറകളെ പറ്റിച്ച് അതിവേഗത്തില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായികഴിഞ്ഞു.'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്.
എഐ ക്യാമറകള്‍ നിയമലംഘനം കണ്ടെത്തുന്ന അതേ രീതിയിലാണ് ഇവയുടേയും പ്രവര്‍ത്തനം. റോഡ്ില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ട് മറ്റ് വാഹനങ്ങളെ നിരീക്ഷിച്ച് വേഗപരിധി കടന്ന വാഹനങ്ങളെ കണ്ടെത്തും.തുടര്‍ന്ന് ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. ഇവിടെനിന്ന് അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനദൃശ്യങ്ങള്‍ കൈമാറും. ശേഷം ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇചലാനും നോട്ടീസും അയക്കുക.
ക്യാമറ ഇല്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തി പരിശോധന നടത്തുക. പുതുക്കിയ വേഗപരിധിക്കനുസരിച്ചാവും പിഴയീടാക്കുക.ഇനി സ്പീഡില്‍ പോകുന്നവരെല്ലാം ഒന്ന് ശ്രദ്ധിച്ചാല്‍ കയ്യില്‍ നിന്ന് കാശ് പോകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."