HOME
DETAILS
MAL
സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കളുടെ പെന്ഷന് മസ്റ്ററിങ് സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി
backup
August 01 2023 | 14:08 PM
പെന്ഷന് മസ്റ്ററിങ് സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടി
തിരുവനന്തപുരം: 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ വാര്‍ഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി 2023 ആഗസ്റ്റ് 31 വരെ നീട്ടി. 2023 ആഗസ്റ്റ് 31 ന് ശേഷം നിലവിലെ ഉത്തരവുകള്‍ക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസറിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.
ഇത് കൂടാതെ സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്ഷന് നല്കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്ഷന് അനുവദിക്കുകയുള്ളുവെന്നും ഉത്തരവിറക്കി. നേരത്തെ ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് നടത്താനാവുക. ഈ സമയപരിധിയാണ് ദീര്ഘിപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."