നൗഷാദിന്റെ തിരോധാനം: മര്‍ദ്ദിച്ചെന്ന് പറഞ്ഞത് കള്ളം, മൃതദേഹം കുഴിച്ചിട്ടെന്ന് അഫ്സാന സമ്മതിക്കുന്ന വിഡിയോ പുറത്ത്വിട്ട് പൊലീസ്
നൗഷാദിന്റെ തിരോധാനം: മര്‍ദ്ദിച്ചെന്ന് പറഞ്ഞത് കള്ളം, മൃതദേഹം കുഴിച്ചിട്ടെന്ന് അഫ്സാന സമ്മതിക്കുന്ന വിഡിയോ പുറത്ത്വിട്ട് പൊലീസ്
പത്തനംതിട്ട: കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയുടെ ആരോപണങ്ങള്‍ പ്രതിരോധിച്ച് പൊലീസ്. തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് പൊലീസ് വിശദീകരിച്ചത്. അഫ്സാന സാഹചര്യങ്ങള്‍ വിവരിക്കുന്നതാണ് നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. വകുപ്പ് തല അന്വേഷണത്തിനായാണ് കൂടല്‍ പൊലീസ് വിഡിയോ സമര്‍പ്പിച്ചിരിക്കുന്നത്.
അടൂര്‍ പറക്കോട് പരുത്തിപ്പാറയിലെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പിനിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങളില്‍ അഫ്സാനയ്ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരും ഏതാനും പൊലീസുകാരുമുണ്ട്. ഇരുപത് മാസം മുന്‍പ് ഒരു ദിവസം രാത്രിയുണ്ടായ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ് അഫ്സാന വിശദീകരിക്കുന്നത്. അന്ന് നൗഷാദ് കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചെന്നും പ്രത്യാക്രമണത്തിനിടെ നൗഷാദിന് ബോധം നഷ്ടപ്പെട്ട് തറയില്‍ വീണെന്നും പറഞ്ഞു. സംഭവമറിഞ്ഞെത്തിയ രാജേഷ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം വീടിനുസമീപം കുഴിച്ചിട്ടെന്നാണ് അഫ്സാന പറയുന്നത്.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാനയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."