HOME
DETAILS

മണിപ്പൂരില്‍ ഭരണസംവിധാനം തകര്‍ന്നു; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

  
backup
August 01 2023 | 16:08 PM

stating-that-the-reports-provided-by-the-government-were-uncle

മണിപ്പൂരില്‍ ഭരണസംവിധാനം തകര്‍ന്നു; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

മണിപ്പൂര്‍: മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. എഫ്.ഐ.ആര്‍ പോലും കൃത്യമായി ഇടാന്‍ കഴിയാത്തവിധം ഭരണസംവിധാനം തകര്‍ന്നുവെന്നും പൊലീസ് മനപൂര്‍വം നിഷ്‌ക്രിയമാകുന്നതാണോ എന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവ്യക്തമാണെന്ന് പറഞ്ഞ സുപ്രീംകോടതി, മണിപ്പൂര്‍ ഡിജിപി തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സൂചന സുപ്രീംകോടതി നല്‍കി.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും എഫ്‌ഐആര്‍ ഇടുന്നതിലും ഗുരുതരമായ കാലതാമസം ഉണ്ടാകുന്നുവെന്ന് മണിപ്പുര്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി കുറ്റപ്പെടുത്തി. ഗുരുതരമായ ആലസ്യമാണ്. പൊലീസിന് കഴിവില്ലാത്തതാണോ മനപൂര്‍വമാണോ എന്ന ചോദ്യമാണ് ചീഫ് ജസ്റ്റീസ് ഉയര്‍ത്തിയത്. 6532 എഫ് ഐ ആറില്‍ 11 എണ്ണം മാത്രമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമമെന്ന് മണിപ്പൂര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയില്‍ പറഞ്ഞു.

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിലും കാര്‍വാഷിങ് സെന്ററില്‍ കുക്കി വനിതകള്‍ കൊല്ലപ്പെട്ടതിലുമുള്ള ചോദ്യങ്ങള്‍ക്ക് മണിപ്പുര്‍ സര്‍ക്കാരിന് കൃത്യമായി മറുപടിയില്ലായിരുന്നു. പൊലീസ് ജീപ്പില്‍ നിന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കൊണ്ടുപോയി ആക്രമിച്ചതില്‍ ഏതെങ്കിലും പൊലീസുകാരെ ചോദ്യം ചെയ്‌തോ എന്നതിനും സര്‍ക്കാരിന് മൗനമായിരുന്നു. പൊലീസിന് അന്വേഷണം നടത്താന്‍ സാധ്യമല്ലാത്തതിനാലും സിബിഐക്ക് എല്ലാ കേസുകളും നോക്കാന്‍ കഴിയാത്തതിനാലും പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കുമെന്നും കോടതി സൂചിപ്പിച്ചു. സമഗ്രപഠനത്തിന് മുന്‍ഹൈക്കോതി ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിയും വന്നേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago