HOME
DETAILS
MAL
മൊബൈല്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം
backup
August 23 2016 | 19:08 PM
കണ്ണൂര്‍: കണ്ണൂര്‍ വൃക്കരോഗ നിര്‍ണയ സമിതിയും കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയും സംഘടിപ്പിച്ച മൊബൈല്‍ ഡയാലിസിസ് യൂനിറ്റിന്റെയും വൃക്കരോഗ നിര്‍ണയ പദ്ധതിയുടെയും ഉദ്ഘാടനം കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്രകശ്യപ് നിര്‍വഹിച്ചു. ജില്ലാ ചെയര്മാന് ഡി കൃഷ്ണനാഥ പൈ അധ്യക്ഷനായി. മൊബൈല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. സ്പോണ്സര് സജു കുഴിവേലിപ്പുറത്തിനെ ഉപഹാരം നല്കി ആദരിച്ചു. കിഡിനി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ രമേഷ്കുമാര്‍, സിജു വര്‍ഗീസ്, സുശീല്‍ ആറോണ്‍ സംബന്ധിച്ചു. മൊബൈല്‍ യൂനിറ്റിലെ സാങ്കേതിക വിദഗ്ധര്‍ക്കുള്ള പരിശീലനത്തിനു ശേഷം ജില്ലയില്‍ സെപ്റ്റംബര്‍ 10 മുതല്‍ ക്യാംപുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."