കീം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കീം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം.
ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് 4നു വൈകുന്നേരം 3 മണിക്കകം ഓണ്‍ലൈന്‍ പേമെന്റായോ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസുകള്‍ മുഖേനയോ അടക്കണം. ഫീസ് അടക്കാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്‌കീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെട്ടന്ന ഓപ്ഷനുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ലഭ്യമാകില്ല. ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കോളജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതില്ല.
ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ട ഫീസ് അടയ്ക്കുകയും ചെയ്ത വിദ്യാര്‍ഥികളും ആദ്യഘട്ടത്തില്‍ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എന്‍ജിനീയറിങ് കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി ഹോം പേജില്‍ പ്രവേശിച്ച് 'ഇീിളശൃാ' ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവ 4നു വൈകുന്നേരം 4 വരെ ലഭ്യമാകും.
രണ്ടാംഘട്ടത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേയ്ക്കും അനുബന്ധമായി ചേര്‍ത്ത സര്‍ക്കാര്‍/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളിലേയ്കും ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം. ഒന്നാംഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചവരില്‍ നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയാല്‍ പോലും നിലവിലെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും നഷ്ടമാകും.
ഈ വിദ്യാര്‍ഥികളെ രണ്ടാംഘട്ട അലോട്ട്മെന്റില്‍ ബന്ധപ്പെട്ട സ്ട്രീമിലെ അലോട്ട്മെന്റിന് പരിഗണിക്കില്ല. 2023 ലെ ആര്‍ക്കിടെക്ച്ചര്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആര്‍ക്കിടെക്ച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."