മെഡിക്കല്‍ പി.ജി: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ശാരീരിക പരിശോധന
മെഡിക്കല്‍ പി.ജി: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ശാരീരിക പരിശോധന
സംസ്ഥാനത്തെ പി.ജി മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചവരില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുവാന്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്‍കാന്‍ വിട്ടുപോയ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാം. അത്തരം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കുന്ന വിവരം [email protected] എന്ന ഇമെയില്‍ മുഖേന പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.
മെഡിക്കല്‍ ബോര്‍ഡില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471.252.5300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."