HOME
DETAILS

വിശ്വാസ സംരക്ഷണത്തില്‍ എന്‍.എസ്.എസ് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊപ്പം; ഈശ്വരനെ അപമാനിച്ചാല്‍ വിട്ടുവീഴ്ചയില്ലെന്നും ജി.സുകുമാരന്‍ നായര്‍

  
backup
August 02 2023 | 03:08 AM

nss-protest-against-speaker-an-samseers-statement

വിശ്വാസ സംരക്ഷണത്തില്‍ എന്‍.എസ്.എസ് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊപ്പം; ഈശ്വരനെ അപമാനിച്ചാല്‍ വിട്ടുവീഴ്ചയില്ലെന്നും ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും സഹകരിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇക്കാര്യത്തില്‍ എന്‍.എസ്.എസ് ഹൈന്ദവ സംഘടനകള്‍ക്കൊപ്പമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

എ.എന്‍ ഷംസീറിന്റെ പ്രസ്താവന വിശ്വാസികളുടെ ചങ്കില്‍ തറക്കുന്നതാണ്. ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ല. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍.സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. താന്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസര്‍ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ വീടുകള്‍ക്ക് അടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താനാണ് എന്‍.എന്‍.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാനത്ത് നാമ ജപ ഘോഷയാത്രയും നടത്തും. പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി വരെ ആയിരിക്കും ഘോഷയാത്ര. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മാതൃകയിലാണ് നാമ ജപ ഘോഷയാത്ര നടത്തുന്നത്. ഇതിന്റെ പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്ലാ താലൂക്ക് പ്രസിഡന്റുമാര്‍ക്കും സര്‍ക്കുലന്‍ അയച്ചിട്ടുണ്ട്. ഷംസീര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടപ്പോള്‍ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്നും കത്തില്‍ കുറ്റപ്പെടുത്തലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago