ആദിവാസി വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയിത്തുടങ്ങി
ഇരിട്ടി: ഗോത്രസാരഥി പദ്ധതി ഈ വര്‍ഷവും മുഴുവന്‍ സ്കൂളുകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ആറളം ഫാമിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ പോയിത്തുടങ്ങി. പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളെയും സ്കൂളുകളിലെത്തിക്കാന്‍ 2014ല്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്.
എന്നാല്‍ ഈ വര്‍ഷം ആറളം ഫാമിലെ സ്കൂളില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന അധികൃതരുടെ തീരുമാനം കാരണം ഇടവേലി ഗവണ്മെന്റ് സ്കൂളിലും മറ്റ് എയ്ഡഡ് സ്കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയിരുന്നു. ആറളം ഫാം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനു വേണ്ടിയും ഗോത്രസാരഥി പദ്ധതിക്ക് വേണ്ടി ഓടുന്ന വാഹനങ്ങള്‍ക്ക് ടെണ്ടര്‍ കൊടുക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നുമാണ് അധികൃതര്‍ ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. എന്നാല്‍ 50 ശതമാനം കുട്ടികള്‍ മാത്രമാണ് ആറളം ഫാം ഹൈസ്കൂളില്‍ പഠിച്ചിരുന്നത്. ബാക്കി കുട്ടികള്‍ കീഴ്പള്ളി ഇടവേലി ഗവ. എല്‍.പി സ്കൂള്‍, വെളിമാനം എല്‍.പി, യു.പി സ്കൂള്‍, പാലാ ഹൈസ്കൂള്‍, ആറളം ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചിരുന്നത്.
പദ്ദതി നിര്‍ത്തിയത് കാരണം സ്കൂള്‍ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആറളം ഫാം 55 ബ്ലോക്കിലെ 16ഓളം വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയത് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് ആദിവാസി വിമോചന മുന്നണിയുള്പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണു ഈ വര്‍ഷവും ഗോത്രസാരഥി പദ്ദതി മുഴുവന്‍ സ്കൂളുകളിലും നടപ്പാക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."