ചെള്ള് കടിച്ചു; യുവാവിന്റെ കയ്യും കാലും മുറിച്ച് മാറ്റി
ചെള്ള് കടിച്ചു; യുവാവിന്റെ കയ്യും കാലും മുറിച്ച് മാറ്റി
നിത്യജീവിതത്തില്‍ നിസമാരമെന്ന് നമ്മള്‍ കരുതുന്ന പല ജീവികളും നമ്മുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിത്തീരാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് പുറത്ത് വരുന്നത്. നമ്മുടെ നാട്ടിലൊക്കെ സാധാരണയായി കാണപ്പെടുന്ന ചെള്ള് പോലുള്ള പ്രാണി കടിച്ച യുവാവിന്റെ രണ്ട് കയ്യും കാലിന്റെ ഒരു ഭാഗവും മുറിച്ച് മാറ്റിയെന്നാണ് പുതിയ വാര്‍ത്ത.
35 വയസുകാരനായ മൈക്കല്‍ കോല്‍ഹോഫ് എന്നയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പനിയുടെ ലക്ഷണങ്ങളോടെയാണ് ഇയാള്‍ ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു പ്രാണി കടിച്ചെന്നും അതിനെതുടര്‍ന്ന് പനിയും ഛര്‍ദിയും വയറുവേദനയും ഉണ്ടായെന്നും ഇയാള്‍ ഡോക്ടറോട് പറഞ്ഞു.
ആശുപത്രിയില്‍ അഡ്മിറ്റ് ആയ യുവാവിന് പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആന്റി ബയോട്ടിക്കുകള്‍ നല്‍കി ഡയാലിസിസ് ആരംഭിച്ചെങ്കിലും ഇയാളുടെ നില കൂടുതല്‍ വഷളാവുകയാണുണ്ടായത്. കൈകാലുകള്‍ മരവിക്കുകയും ആന്തരിക അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലക്കുക്കയും ചെയ്തു. തുടര്‍ന്നാണ് കൈകാലുകള്‍ മുറിച്ച് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
പിന്നീട് നടന്ന വിശദ പരിശോധനയില്‍ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തി. ടൈഫസ് അണുബാധ ബാധിച്ച ചെള്ള് കടിച്ചതാണ് യുവാവിന്റെ ആരോഗ്യം മോശമാക്കിയത്. ഈ അസുഖത്തിനുള്ള പ്രതിരോധ വാക്‌സിനുകള്‍ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ലഭ്യമല്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് ഒന്ന് മുതല്‍ രണ്ട് ആഴ്ച്ചക്കകം രോഗലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായി തുടങ്ങും. പനി, തലവേദന, ചൊറി എന്നിവയാണ് രോഗലക്ഷണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."