HOME
DETAILS
MAL
കീം-2023; ആര്‍ക്കിടെക്ചര്‍ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
backup
August 03 2023 | 01:08 AM
കീം-2023; ആര്‍ക്കിടെക്ചര്‍ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 ലെ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/നേറ്റിവിറ്റി/വരുമാനം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് 'KEAM 2023-Candidate Portal ലെ 'Category List' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."