എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പുക, കൊച്ചിയിൽ എമർജൻസി ലാൻഡിംഗ്; ദോഹ - കോഴിക്കോട് വിമാനം വഴി തിരിച്ചുവിട്ടു
എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പുക, കൊച്ചിയിൽ എമർജൻസി ലാൻഡിംഗ്; ദോഹ - കോഴിക്കോട് വിമാനം വഴി തിരിച്ചുവിട്ടു
കൊച്ചി: കൊച്ചിയിൽ നിന്നും പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. തുടർന്ന് അടിയന്തിരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്ന് മാറ്റി. പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ദോഹയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള ഖത്തർ എയർവേസ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ച് വിട്ടു. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 3:10ന് എത്തിയ വിമാനം 5:18 ന് കോഴിക്കോട്ടേക്ക് പറന്നു. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."