35 കുക്കികളുടെ കൂട്ട സംസ്കാരം ഇന്ന്; അനുവദിക്കില്ലെന്ന് മെയ്തെയ് വിഭാഗം, മണിപ്പൂരിൽ വീണ്ടും സംഘർഷം
35 കുക്കികളുടെ കൂട്ട സംസ്കാരം ഇന്ന്; അനുവദിക്കില്ലെന്ന് മെയ്തെയ് വിഭാഗം, മണിപ്പൂരിൽ വീണ്ടും സംഘർഷം
ഇംഫാല്‍: മണിപ്പൂരിൽ നടന്ന വർഗീയ കലാപത്തിനിടെ കൊല്ലപ്പെട്ട കുക്കികളുടെ സംസ്കാരച്ചടങ്ങ് നടത്താനിരിക്കെ വീണ്ടും സംഘർഷം. ബിഷ്ണുപുർ - ചുരാചന്ദ്പുർ അതിർത്തിയിലാണ് വൻ സംഘർഷം. നേരത്തെ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കികളുടെ കൂട്ട സംസ്കാരമാണ് നടക്കാനിരുന്നത്. എന്നാൽ ഇത് അനുവദിക്കില്ലെന്ന മെയ്തെയ് വിഭാഗം വാദം ഉന്നയിച്ചതോടെയാണ് വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയത്.
ചുരാചന്ദ്പുർ - ബിഷ്ണുപുർ അതിർത്തിഗ്രാമമായ ബൊൽജാങ് തങ്ങളുടെ വിഭാഗക്കാരുടേതാണെന്നാണ് മെയ്തെയ് വിഭാഗക്കാരുടെ അവകാശവാദം. അതിനാലാണ് ഇവിടെ നടത്താൻ നിശ്ചയിച്ച കുക്കികളുടെ സംസകരചടങ്ങിനെതിരെ മെയ്തെയ് വിഭാഗം രംഗത്തെത്തിയത്.
സംസ്കാരം നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി)യും മെയ്തെയ് വനിതാ സംഘടനകളും രംഗത്തെത്തി. ബിഷ്ണുപുർ മെയ്തെയ് ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം, ചടങ്ങുമായി മുന്നോട്ട് പോകാനാണ് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ തീരുമാനം. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ മാത്രം പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് അവരുടെ നിലപാട്. പ്രദേശത്ത് പൊലിസിനെയും അസം റൈഫിൾസിനെയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."