ഇടഞ്ഞ് മെറ്റ; ഈ രാജ്യക്കാര്‍ക്കിനി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്ത വായിക്കാന്‍ കഴിയില്ല
ഇടഞ്ഞ് മെറ്റ; കാനഡക്കാര്‍ക്കിനി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്ത വായിക്കാന്‍ കഴിയില്ല
ഒട്ടാവ: കാനഡയില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള വാര്‍ത്താ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി മെറ്റ. ഇനിമുതല്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും കാണാന്‍ സാധിക്കില്ലെന്ന് മെറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വിദേശ സൈറ്റുകള്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളും കാനഡയില്‍ ലഭ്യമാകില്ല. വാര്‍ത്തകള്‍ നല്‍കുന്നതിന് പണം ഈടാക്കാനുള്ള പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് മെറ്റയുടെ നപടി.
മാധ്യമസ്ഥാപനങ്ങള്‍ക്കും സാമൂഹ്യ മാധ്യമസ്ഥാപനങ്ങള്‍ക്കുമിടയില്‍ ന്യായമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കനേഡിയന്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം വാര്‍ത്തകള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്നാണ് വ്യവസ്ഥ. നേരത്തെ ഓസ്‌ട്രേലിയയും സമാനമായ നിയമം നടപ്പിലാക്കിയിരുന്നു.
എന്നാല്‍ പണം കൊടുക്കുന്നതിന് പകരം തങ്ങളുടെ വാര്‍ത്താ സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മെറ്റ തീരുമാനിച്ചത്. വാര്‍ത്താ കണ്ടന്റുകളില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണയാണ് പുതിയ നിയമത്തിന് കാരണമെന്നും അത് ശരിയല്ലെന്നും മെറ്റ പറഞ്ഞു. ' ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ സുതാര്യമാണ്. ആളുകള്‍ മെറ്റയുടെ സേവനം ഉപയോഗിക്കുന്നത് വാര്‍ത്തകള്‍ വായിക്കാനല്ലെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. മാധ്യമ സ്ഥാപനങ്ങള്‍ അവരുടെ കണ്ടന്റുകള്‍ക്ക് വികസിപ്പിക്കാന്‍ വേണ്ടി സ്വമേധയാ ഞങ്ങളുടെ സേവനം തേടുകയാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു കടുത്ത തീരമാനം കമ്പനി കൈകൊണ്ടതും,' മെറ്റ പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ മെറ്റക്ക് പിന്നാലെ ഗൂഗിളും തങ്ങളുടെ വാര്‍ത്താ സേവനങ്ങള്‍ നിര്‍ത്താനുള്ള നീക്കങ്ങളാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഏതൊക്കെ വാര്‍ത്താ സേവനങ്ങളാണ് തടയുന്നതെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ ഔട്ടലുറ്റകളെക്കുറിച്ചുളെ തരംതിരിക്കാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം മെറ്റയുടെ നടപടി നിരുത്തരവാദപരമാണെന്ന് കനേഡിയന്‍ ഹെറിറ്റേജ് മന്ത്രി പാസ്‌ക്കല്‍ സെന്റ് ഓംഗെ പറഞ്ഞു. രാജ്യത്തെ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ 80 ശതമാനവും മെറ്റക്കും ഗൂഗിളിനുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."