HOME
DETAILS
MAL
കുവൈത്തിൽ ഓഗസ്റ്റ് 11 മുതൽ ചൂട് കുറയും
backup
August 03 2023 | 09:08 AM
(Heat will decrease in Kuwait from August 11)
കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുകയും ഓഗസ്റ്റ് 11 കൂടെ ക്ലെബിൻ സീസൺ ആരംഭിക്കുമെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന താപനിലയും മിതമായ കാലാവസ്ഥയും തമ്മിലുള്ള അതിർത്തിയാണ് ക്ലെബിൻ സീസൺ എന്ന് പറയുന്നത്. ഇത് 13-ദിവസം നീണ്ടുനിൽക്കുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രം പത്രക്കുറിപ്പിൽ പറഞ്ഞു. വേനൽ കാലത്തിന്റെ അവസാനത്തോടെ താപനില ഉയർന്ന് സൂര്യരശ്മികളിൽ നിന്നുള്ള തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത, എന്നാൽ അതേ സമയം അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുകയും തെക്ക്, തെക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ താപനില കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."