ഏത് ഇലക്ട്രിക്ക് വാഹനവും ഇനി 15 മിനിട്ടില്‍ ചാര്‍ജ് ചെയ്യാം;റാപ്പിഡ് ചാര്‍ജുമായി കമ്പനി
ഇലക്ട്രിക്ക് വാഹനവിപണി രാജ്യത്ത് സജീവമായതോട് കൂടി നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്ത് പോലും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കെതിരെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ രംഗത്ത് വരുന്ന സമയത്ത്, ഇ.വി ചാര്‍ജിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ എത്തുകയാണ് എക്‌സ്‌പോണന്റ് എനര്‍ജി.
വെറും പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇവി ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാര്‍ജിംഗ് ടെക്‌നോളജിയുമാണ് ഇവര്‍ രംഗത്തെത്ത്ിയിരിക്കുന്നത്. ബാറ്ററി പായ്ക്ക്, ചാര്‍ജിംഗ് സ്റ്റേഷന്‍, ചാര്‍ജിംഗ് കണക്ടര്‍ എന്നിവ അടങ്ങുന്ന ഒരു പ്രൊപ്രിയേറ്ററി എനര്‍ജി സ്റ്റാക്കാണ് അതിവേഗ ചാര്‍ജിംഗിന് ഉപയോഗിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ സംവിധാനം വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്നതോടെ ഏത് വാഹനവും എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.
3,000 സൈക്കിള്‍ ലൈഫ് വാറണ്ടിയോടെ 15 മിനിറ്റ് റാപ്പിഡ് ചാര്‍ജും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫും കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്. കൂടാതെ 2025 ആകുമ്പോഴേക്കും 1000 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ചാര്‍ജിംഗ് സമയത്ത് ലിഥിയം പ്ലേറ്റിംഗ് മൂലമുണ്ടാകുന്ന കാര്യമായ സെല്‍ ഡിഗ്രേഡേഷന്‍ തടയാന്‍ എക്‌സ്‌പോണന്റ് തങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, വെര്‍ച്വല്‍ സെല്‍ മോഡല്‍, ഡൈനാമിക് ചാര്‍ജിംഗ് അല്‍ഗോരിതങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.
2535 ഡിഗ്രി ആംബിയന്റ് ടെംപ്രേച്ചര്‍ നിലനിര്‍ത്താനും അതോടൊപ്പം കറണ്ട് പാസ് ചെയ്യുന്ന സമയത്ത് തണുത്ത വെള്ളം ഇപമ്പില്‍ നിന്നും ബാറ്ററി പായ്ക്കിലേക്ക് സര്‍ക്കുലേറ്റ് ചെയ്യുന്ന വിധത്തിലുമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.ഈ വര്‍ഷം അവസാനിക്കുന്നതോടെ എക്‌സ്‌പോണന്റ് എനര്‍ജി തങ്ങളുടെ റാപ്പിഡ് ചാര്‍ജിംഗ് സിസ്റ്റം ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളില്‍ സ്ഥാപിച്ചേക്കും.
Content Highlights:15 minutes ev charging unveiled new tech by exponent energy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."