HOME
DETAILS
MAL
എം.ടെക് കോഴ്സ് അപേക്ഷ
backup
August 04 2023 | 01:08 AM
എം.ടെക് കോഴ്സ് അപേക്ഷ
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനീയറിങ് എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചില്‍ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം.
ഐ.ഐ.ടി, എന്‍.ഐ.ടികളില്‍ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള അവസരവും കോഴ്സ് മുഖേന ലഭിക്കും. ഏതാനും സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമാണ്. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് എ.ഐ.സി.ടി.ഇയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി 10. വിശദവിവരങ്ങള്‍ക്ക്: www.tplc.gecbh.ac.in, www.gecbh.ac.in, 7736136161, 9995527866, 9995527865.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."