എം.എല്‍.എയെ ക്ഷണിക്കാതെ യോഗം ചേര്‍ന്നതായി പരാതി
പെരുമ്പാവൂര്‍: എം.എല്‍.എയെ ക്ഷണിക്കാതെ നിയോജക മണ്ഡലത്തിലെ കാലടി സമാന്തരപാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രധാന യോഗം പൊതുമരാമത് വകുപ്പ് നടത്തിയതായി പരാതി.പെരുമ്പാവൂര്‍ എം.എല്‍ എ എല്‍ദോസ് കുന്നപ്പിളളിയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പരാതി നല്‍കിയത്.
ഈ മാസം 18നാണ് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടേയും ജനപ്രതിനിധികളുടേയും യോഗം തിരുവനന്തപുരത്ത് വിളിച്ച് കൂട്ടിയത്. അങ്കമാലി പെരുമ്പാവൂര്‍ നിയോജക മണ് ലങ്ങളെ ബന്ധിപ്പിക്കുന്ന ഈ സമാന്തര പാലം നിര്‍മാണത്തിന് പെരുമ്പാവൂര്‍ എം.എല്‍.എ യുടെ സബ്മിഷന് പ്രകാരം 201617 വര്‍ഷത്തെ ബഡ്ജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു.
അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍, മുന്‍ അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍, പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ സാജു പോള്‍ എന്നിവരെ ക്ഷണിച്ചപ്പോഴാണ് തന്നെ മനപ്പൂര്‍വം അവഗണിക്കുകയും എം.എല്‍.എ എന്ന നിലയിലുള്ള തന്റെ പ്രത്യേക അവകാശത്തെ ബന്ധപ്പെട്ടവര്‍ ലംഘനം നടത്തുകയും ചെയ്തായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് സ്പിക്കര് ശ്രീരാമകൃഷ്ണന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."