കനത്ത സുരക്ഷക്കിടെ ജ്ഞാന്‍വാപി മസ്ജിദില്‍ സര്‍വ്വേ; ബഹിഷ്ക്കരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍
കനത്ത സുരക്ഷക്കിടെ ജ്ഞാന്‍വാപി മസ്ജിദില്‍ സര്‍വ്വേ; ബഹിഷ്ക്കരിച്ച് മസ്ജിദ് കമ്മിറ്റി കമ്മിറ്റി അംഗങ്ങള്‍
വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ നടപടികള്‍ക്ക് തുടക്കം. രാവിലെ ഏഴുമണിക്കാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 41 ഉദ്യോഗസ്ഥരും ഹരജിക്കാരുടെ പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുണ്ട്. എന്നാല്‍, മസ്ജിദ് കമ്മിറ്റി കമ്മിറ്റി അംഗങ്ങള്‍ സര്‍വേ ബഹിഷ്കരിച്ചുവെന്നും അവരുടെ പ്രതിനിധികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മണിക്ക് അവസാനിപ്പിക്കുന്ന സര്‍വേ പിന്നീട് ഉച്ചക്ക് 12 ണിക്ക് ശേഷം പുനരാരംഭിക്കും. അഞ്ചു മണിവരെയായിരിക്കും നടപടികളെന്നും ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സാഹചര്യത്തില്‍ പള്ളി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡുകളില്‍ ബാരിക്കേഡുകള്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്. ജ്ഞാന്‍വാപി മസ്ജിദില്‍ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാനുള്ള സര്‍വേയാണ് ആരംഭിക്കുന്നത്. സര്‍വേ നടത്താനുള്ള വാരണാസി ജില്ല കോടതി തീരുമാനം അലഹബാദ് ഹൈക്കോടതി ഇന്നലെ ശരിവെച്ചിരുന്നു. ഇതോടെയാണ് ഇന്ന് സര്‍വേ ആരംഭിച്ചത്.
സര്‍വേ ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ അന്ജുമന് ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കമ്മിറ്റിക്ക് എല്ലാ നിയമസഹായവും നല്‍കുമെന്ന് മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ജ്്ഞാന്വാപി മസ്ജിദിലെ പുരാവസ്തു വകുപ്പിന്റെ സര്‍വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."