HOME
DETAILS
MAL
ഖത്തറിന്റെ ഉത്സവത്തിന് ഒക്‌ടോബറിൽ തുടക്കം; എക്‌സ്‌പോ ദോഹക്കുള്ള വൊളന്റിയർ ആകാം
backup
August 04 2023 | 07:08 AM
ഖത്തറിന്റെ ഉത്സവത്തിന് ഒക്‌ടോബറിൽ തുടക്കം; എക്‌സ്‌പോ ദോഹക്കുള്ള വൊളന്റിയർ ആകാം
ഖത്തറിന്റെ ഉത്സവമായ എക്‌സ്‌പോ ദോഹ ഒക്‌ടോബറിൽ ആരംഭിക്കും. എക്‌സ്‌പോയിൽ വൊളന്റിയർ ആയി പ്രവർത്തിക്കാൻ താൽപര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. 2200 വൊളന്റിയർമാർക്കാണ് അവസരം ലഭിക്കുക. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും വിദേശികൾക്കും വൊളന്റിയർ ആകാൻ അവസരമുണ്ട്.
പ്രതിഫലം ഇല്ലാത്ത സേവനമാണ് ഉദ്ദേശിക്കുന്നത്. ഗ്രീൻ ടീം എന്നറിയപ്പെടുന്ന വൊളന്റിയർമാർക്ക് സേവനത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ആവശ്യമായ യൂണിഫോം, ദോഹയ്ക്കുള്ളിൽ സൗജന്യ മെട്രോ യാത്ര, ഷിഫ്റ്റ് സമയങ്ങളിൽ ഭക്ഷണ-പാനീയങ്ങൾ, വൊളന്റിയർമാർക്ക് മാത്രമുള്ള ഇവന്റുകളിലേക്ക് പ്രവേശനം എന്നിവ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ പരിശീലനവും നൽകും.
വൊളന്റിയർ ആവാനുള്ള യോഗ്യതകൾ
- 2023 സെപ്റ്റംബർ 1നകം 18 വയസ് പൂർത്തിയാകണം
- ഇംഗ്ലിഷ് സംസാരിക്കാൻ അറിയണം.
- എക്‌സ്‌പോ സമയമായ 6 മാസവും ഖത്തറിൽ ഉണ്ടായിരിക്കണം
- ഒരു മാസത്തിൽ 7-8 ദിവസം സേവനം ചെയ്യണം. ഇത്തരത്തിൽ 6 മാസത്തിനിടെ 45 ഷിഫ്റ്റ്
- ഒരു ഷിഫ്റ്റിൽ 6 മുതൽ 8 മണിക്കൂർ വരെ സേവനം ചെയ്യണം.
- മുൻപരിചയം ആവശ്യമില്ല
സേവനം ചെയ്യേണ്ട മേഖലകൾ
- ഇവന്റ്‌സ് ആൻഡ് കളർചറൽ എക്‌സ്പീരിയൻസ്
- ഹെൽത്ത് ആൻഡ് സേഫ്റ്റി
- മീഡിയ-ബ്രോഡ്കാസ്റ്റിങ്
- അക്രഡിറ്റേഷൻ
- ടിക്കറ്റിങ്
- ഹോസ്‌പിറ്റാലിറ്റി
- ലഗേജ് സർവീസ്
- പ്രോട്ടോക്കോൾ സർവീസ്
https://volunteer.dohaexpo2023.gov.qa/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."