ഇന്ത്യന്‍ കമ്പനികള്‍ ഭയക്കണം; ഇന്ത്യയിലെ ഈ നഗരത്തില്‍ ഓഫീസ് സ്ഥാപിക്കാനൊരുങ്ങി ടെസ്‌ല
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക് കൈയ്യൊപ്പ് പതിപ്പിക്കാത്ത മേഖലകള്‍ തുലോം തുച്ഛമാണ്. വാഹന മേഖല, ടെക്ക്‌നോളജി, സൈബര്‍ സ്‌പേസ്, ബഹിരാകാശം തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം മസ്‌ക്ക് ഉണ്ട്.ഇപ്പോള്‍ ഏറെക്കാലമായി ടെസ്ല ഇന്ത്യയില്‍ ഓഫീസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന എന്ന രീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നുവെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
പൂനെയിലെ പഞ്ച്ഷില്‍ ബിസിനസ് പാര്‍ക്കില്‍ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഒരുങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
അഞ്ച് വര്‍ഷത്തേക്കാണ് ഓഫീസ് കെട്ടിടം കമ്പനി ലീസിന് എടുത്തിരിക്കുന്നത്. പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കിന്റെ ഒന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന 5,850 ചതുരശ്ര അടി സ്ഥലം ബില്‍ഡിംഗ് ഓപ്പറേറ്ററായ ടേബിള്‍സ്‌പേസ് ടെക്‌നോളജീസില്‍ നിന്ന് പ്രതിമാസം 11.65 ലക്ഷം രൂപ വാടകക്കാണ് ലീസിനെടുത്തിരിക്കുന്നത്.ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സിആര്‍ഇ മാട്രിക്‌സ് ലഭ്യമാക്കിയ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പ്രകാരം ഒക്ടോബര്‍ ഒന്ന് മുതലാണ് വാടക കാലാവധി ആരംഭിക്കുന്നത്. അതുവരെയുള്ള കാലയളവ് ഫിറ്റ്ഔട്ടുകള്‍ക്ക് ഉപയോഗിക്കും. ഒരു ചതുരശ്ര അടിക്ക് പ്രതിമാസം 199 രൂപയാണ് ആരംഭ വാടക. അഞ്ച് വര്‍ഷത്തേക്ക് കൂടി പാട്ടം പുതുക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ മാസം അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ശതകോടീശ്വരനായ മസ്‌ക്കുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ടെസ്‌ലയുടെ ഓഫീസ് സ്ഥാപിക്കുന്ന നടപടി വേഗത്തിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights:tesla started office in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."