ശ്രദ്ധിക്കുക; നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഉടന്‍ നഷ്ടപ്പെട്ടേക്കാം; ഇക്കാര്യം പരിശോധിക്കുക
ജിമെയില്‍ അക്കൗണ്ട് ഉളളവര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ഇതോടെ ആ മെയില്‍ ഐ.ഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡോക്‌സ്, ഫോട്ടോസ്, ഡ്രൈവ്, കലണ്ടര്‍ മുതലായവയിലെ ഡേറ്റകളെല്ലാം നഷ്ടപ്പെടും.
ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൈബര്‍ ലോകത്ത് ദുരുപയോഗങ്ങള്‍ നടക്കാന്‍ സാധ്യതയുളളതിനാലാണ് ഇത്തരം അക്കൗണ്ടുകള്‍ നശിപ്പിക്കുന്നത് എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിള്‍ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകള്‍ അയച്ചിട്ടുണ്ടാകും.
പ്ലേ സ്‌റ്റോര്‍, യൂട്യൂബ് എന്നീ സേവനങ്ങള്‍ എങ്കിലും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഉപയോഗിച്ചവരുടെ അക്കൗണ്ട് നഷ്ടപ്പെടില്ല. അതേസമയം വ്യക്തികളുടെ അക്കൗണ്ടുകളെ മാത്രമെ ഉപയോഗിക്കാത്ത അവസ്ഥയില്‍ ഗൂഗിള്‍ നശിപ്പിക്കുകയുളളൂ. കമ്പനികളുടെ അക്കൗണ്ടുകള്‍ക്ക് ഇക്കാര്യം ബാധകമല്ല.
Content Highlights: unactive gmail account's are maybe deleted
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."