ബിരുദത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന് വാദം
കേരളത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സയന്‍സ് കോഴ്‌സുകള്‍ക്കാണ് അപേക്ഷകര്‍ ഏറ്റവും കുറവ്. ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബിരുദ കോഴ്‌സുകള്‍ക്ക് ഇപ്പോഴും സംസ്ഥാനത്ത് ആവശ്യക്കാരുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നുവെന്നാണ് ഇതു നല്‍കുന്ന സൂചന.
കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ഡിഗ്രിക്ക് 56,000 അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ അത് 50,000 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 63,107 അപേക്ഷകരുണ്ടായിരുന്ന എം.ജി. സര്‍വകലാശാലയില്‍ ഇത്തവണ ലഭിച്ചത് 55,231 അപേക്ഷകള്‍ മാത്രമാണ്. 7876 അപേക്ഷകളുടെ കുറവുണ്ടായി. സാധാരണ ഡിഗ്രി സീറ്റുകള്‍ കൂടുതലുള്ളത് കാലിക്കറ്റ് സര്വകലാശാലയിലാണ്. മുന്‍വര്‍ഷം ലഭിച്ചത് 1,07,397 അപേക്ഷകളെങ്കില്‍ ഇത്തവണ വന്നത് 1,04,890 എണ്ണം മാത്രം. കണ്ണൂര്‍ സര്‍വകലാശാലയിലാണ് അപേക്ഷകരുടെ എന്നതില്‍ വലിയ കുറവുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ 7200 അപേക്ഷകരുടെ കുറവാണുള്ളത്.
കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാലും കാര്യമായ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതും, അശാസ്ത്രീയമായി കോഴ്‌സുകള്‍ അനുവദിക്കപ്പെടുന്നതുമെല്ലാം വിദ്യാര്‍ത്ഥികളെ കേരളത്തില്‍ ബിരുദ പഠനം നടത്തുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ത്ഥികളെ കോഴ്‌സുകളിലേക്ക് ആകര്‍ഷിക്കാന്‍ കാലോചിതമായ മാറ്റങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: degree course joined students number are decreased in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."