മക്കയിൽ ഹജ്ജ് സേവനം ചെയ്ത വിഖായ പ്രവർത്തകർക്ക് സ്നേഹാദരവ് നൽകി
മക്ക: സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റി വിശുദ്ധ മക്കയിൽ ഹജ്ജ് സേവനം ചെയ്ത വിഖായ പ്രവർത്തകർക്ക് സ്നേഹാദരവ് നൽകി. അവാലി ബൈത്തുനദ്‌വിയിൽ നടന്ന സംഗമം എസ് വൈ എസ് കണ്ണൂർ ജില്ല പ്രസിഡൻറ് സയ്യിദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു. ഹജ്ജ് വേളയിൽ വിഖായ പ്രവർത്തകർ ചെയ്യുന്ന പ്രവർത്തങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും സമസ്തയുടെ സമുന്നതരായ മഹാന്മമരുടെ ആശിർവാദം എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടെന്നും തങ്ങൾ പറഞ്ഞു. ഹജ്ജാജിമാർക് നിസ്തുല സേവനങ്ങൾ ചെയ്ത വിഖായ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റും ഷീൽഡും മെഡലും നൽകി അനുമോദിച്ചു.
കുറച്ച് വർഷങ്ങൾ കൊണ്ട് കേരളത്തിലെ നൂറ്റാണ്ടിനോട് അടുക്കുന്ന പത്രങ്ങളോടൊപ്പമാണ് സുപ്രഭാതം കിടപിടിക്കുന്നത്, ആറ് മാസത്തിന് അപ്പുറം കടക്കില്ല എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവരുടെ ഇടയിലൂടെയാണ് പത്താം വാർഷിക ക്യമ്പയിൻ നടക്കുന്നത് എന്നും എല്ലാവരും ക്യമ്പയിനിൻ്റെ ഭാഗമാവണമെന്നും ഷമീർ ഫൈസി കോട്ടോപ്പാടം അഭിപ്രായപ്പെട്ടു. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി.
ഷമീർ ഫൈസി കോട്ടോപ്പാടം അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് സിദ്ധീഖ് തങ്ങൾ പാണക്കാട്, ഫൈസൽ ഫൈസി മടവൂർ, സിംഗപ്പൂർ കെഎംസിസി പ്രസിഡൻ്റ് നിസാർ രാമന്തളി, എസ് ഐ സി നാഷണൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ, നാഷണൽ വിഖായ ചെയർമാൻ ഫരീദ് ഐകരപടി, ഇസ്സുദ്ദീൻ ആലുങ്കൽ, ജാസിം കാടാമ്പുഴ, ഫാറൂഖ് മലയമ്മ, സി എസ് സുലൈമാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും വിഖായ ക്യാപ്റ്റൻ ഇബ്രാഹിം പണാളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."