പെരുമ്പാവൂരില്‍ സ്‌ഫോടക ശേഖരവും കഞ്ചാവും പിടികൂടി
പെരുമ്പാവൂര്‍: വന്‍ സ്‌ഫോടക ശേഖരവും കഞ്ചാവും എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 6800 ജലാറ്റിന്‍ സ്റ്റിക്കിന് ഉപയോഗിക്കുന്ന പശയും അനുബന്ധ ഉപകരണങ്ങളും 250 ഗ്രാം കഞ്ചാവും കഞ്ചാവ് നിറച്ച നൂറോളം സിഗരറ്റും സിഗരറ്റില്‍ കൂടാതെ കഞ്ചാവ് നിറക്കുന്നതിനായി ഉപയോഗിച്ച സാമഗ്രികളും കണ്ടെടുത്തത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പൂപ്പാനി മംഗലശേരി ഷാ മന്‍സില്‍ മാഹിന്‍ ഷാ (46)നെ എക്‌സൈസ് പിടികൂടി.
ഇന്നലെ വൈകീട്ടോടെ സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിരത്തിന്റ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താഴത്തെ നിലയിലെ ഗോവണിപടിയുടെ അടിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ പിടികൂടിയത്. മാഹിന്‍ഷാ ഇതിന് മുമ്പ് കോഗമംഗലത്ത് കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണ്.
എന്നാല്‍ എക്‌സൈസ് ചുമത്തിയത് കള്ള കേസാണെന്ന് ആരോപിച്ച് എക്‌സൈസിനെതിരെ പ്രതി കോടതിയില്‍ കേസ് കൊടുത്തിരുന്നു.
എക്‌സൈസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.
അസി.എക്‌സൈസ് കമ്മിഷണര്‍ എ.എസ് രജ്ഞിത്, സി.ഐ. ബാബു വര്‍ഗീസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ഗോപി, എ.എസ്.ഐ. ഷംസുദ്ദീന്‍, എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരായ എ.ഇ. മാര്‍ട്ടിന്‍, കെ.കെ. സുബ്രഹ്മണ്യന്‍, കെ.എ. നൈസാം എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."