സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് എയര്‍ എംബോളിസത്തിലൂടെ; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ
സ്‌നേഹയെ കൊല്ലാന്‍ ശ്രമിച്ചത് എയര്‍ എംബോളിസത്തിലൂടെ; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ
പത്തനംതിട്ട: ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയുടെ ഞരമ്പിലേക്ക് സിറിഞ്ചിലൂടെ വായുകുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടത്തിയത് അരുണിനൊപ്പം ജീവിക്കാനെന്ന് പ്രതി അനുഷ. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലിസിന് ലഭിച്ചു.
അനുഷ രണ്ട് വിവാഹം കഴിച്ചതാണ്. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായുള്ള ബന്ധം. സ്‌നേഹ ഈ അടുപ്പത്തെ എതിര്‍ത്തിരുന്നു. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്പില്‍ കയറ്റുക) സ്‌നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യം. എന്നാല്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യം ഇല്ലെന്നാണ് അനുഷയുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കി. ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിക്കുമ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാര്‍ യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തുന്നത്. നഴ്‌സുമാരെത്തി കണ്ടപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി. ചോദ്യംചെയ്തതോടെ ഇവര്‍ മുറിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഴ്‌സുമാര്‍ തടഞ്ഞുവെച്ച് സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലിസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. സംഭവത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ പങ്ക് പൊലിസ് അന്വേഷിച്ചുവരികയാണ്. അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലിസ് ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."