റെയില്‍യില്‍ ജോലി വേണോ? ഇന്ന് തന്നെ അപേക്ഷിച്ചോളൂ; പുതിയതായി 323 ഒഴിവുകളില്‍ വിജ്ഞാപനം
റെയില്‍യില്‍ ജോലി വേണോ? ഇന്ന് തന്നെ അപേക്ഷിച്ചോളൂ; പുതിയതായി 323 ഒഴിവുകളില്‍ വിജ്ഞാപനം
റെയില്‍വെ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. പുതിയ 323 തസ്തികകളിലേക്ക് നിയമനത്തിനായി ഇന്ത്യന്‍ റെയില്‍വെ വിജ്ഞാപനമിറക്കി. ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. നോര്‍ത്തേണ്‍ റെയില്‍വെയില്‍ എ.എല്‍.പി/ ടെക്‌നീഷ്യന്‍സ്, ജൂനിയര്‍ എഞ്ചിനീയര്‍, ട്രെയിന്‍ മാനേജര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട് മെന്റ് പരീക്ഷക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയില്‍ 169 ഒഴിവുകളും ട്രെയിന്‍ മാനേജര്‍ തസ്തികയില്‍ 46 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നീഷ്യന്‍ തസ്തികയില്‍ 78 ഒഴിവുകളും ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ 30 ഒഴിവുകളും നിലവിലുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഓഗസ്റ്റ് 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: മെട്രിക്കുലേഷന്‍, നിര്‍ദ്ദിഷ്ട ട്രേഡുകളില്‍ ഐ ടി ഐ/ ആക്ട് അപ്രന്റീസ്ഷിപ്പ്, ഐ ടി ഐക്ക് പകരമായി മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ട്രെയിന്‍ മാനേജര്‍/ഗുഡ്‌സ് ഗാര്‍ഡ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദമാണ് അടിസ്ഥാന യോഗ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."