വൈദ്യുതി മീറ്ററുകളില്‍ വ്യാപക തകരാര്‍; അമിത ബില്ല് ദുരിതമാകുന്നു
കാക്കനാട്: ജില്ലയില്‍ വൈദ്യുതി ബോര്‍ഡിന്റെ മീറ്ററുകള്‍ വ്യാപകമായി തകരാറില്‍. ഇതുമൂലം ഉപയോക്താക്കള്‍ക്ക് അമിത തുകയുടെ ബില്ല് ലഭിക്കുന്നുവെന്നു പരാതി. തകരാറിലായ മീറ്ററുകള്‍ മാറിനല്‍കാന്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇപ്പോള്‍ മീറ്ററുകള്‍ നല്‍കുന്ന സമ്പ്രദായം ഇല്ലാതാനും. മീറ്റര്‍ തകരാര്‍ മൂലം അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കു പോലും ഏതാനും നാളുകളായി അമിത തുകയുടെ ബില്ലുകള്‍ എത്തുന്നുവെന്നാണു പരാതി.
ഇതിനടെ മീറ്റര്‍ വീട്ടില്‍ എത്തിക്കുന്ന സമ്പ്രദായം നിര്‍ത്തിയതിനെ ജില്ലയിലെ പല സെക്ഷന്‍ ഓഫീസുകളിലും മീറ്റര്‍ വാങ്ങിക്കാത്ത ഒട്ടേറെ അപേക്ഷകരുടെ കണക്ഷന്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. മീറ്ററുകള്‍ കേടാണെന്ന് അറിയിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്തുനല്‍കാന്‍ കഴിയില്ലെന്നാണു ജീവനക്കാരുടെ മറുപടി. പല സെക്ഷനുകളുടെ പരിധിയില്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കുപോലും ശരാശരി 400 മുതല്‍ 500 രൂപയുടെ വരെ ബില്ലുകളാണു നല്‍കിയിരിക്കുന്നത്.
100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താവ് 180 രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഈ അളവില്‍പോലും വൈദ്യുതി ഉപയോഗിക്കാത്തവര്‍ ഇതിന്റെ എത്രയോ ഇരട്ടി തുക നല്‍കേണ്ടി വരുന്നു. മീറ്റര്‍ തകരാറിലായാല്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കണം.
എഇ ഇതു പരിശോധിച്ചു പുതിയ മീറ്ററിനു ശുപാര്‍ശ ചെയ്തു നല്‍കിയാല്‍ ഉപഭോക്താവ് സര്‍ക്കിള്‍ ഓഫീസില്‍ എത്തി എഇയുടെ റിപ്പോര്‍ട്ട് നല്‍കി 845 രൂപ അടച്ചാല്‍ സ്വകാര്യ കമ്പനിയുടെ പുതിയ മീറ്റര്‍ നല്‍കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മീറ്റര്‍ വാങ്ങാന്‍
വേണ്ടി മാത്രം ഒരു ദിവസത്തെ ജോലി വരെ ഉപേക്ഷിച്ച് കാത്തുനില്‍ക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മീറ്റര്‍ മാറിവയ്ക്കാന്‍ വേണ്ടിവരുന്ന നീണ്ട കാലാവധിയിലും പഴയ ആവറേജ് തുക ബന്ധപ്പെട്ട ഉപഭോക്താവ് വൈദ്യുതി ബോര്‍ഡില്‍ നല്‍കുകയും വേണം.
സെക്ഷന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ മീറ്റര്‍ ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."