ദുബൈയില്‍ ബിസിനസ് തുടങ്ങണമോ ? ആശയങ്ങളും സേവനങ്ങളുമായി ബെയ്‌സ്‌കോ കാത്തിരിക്കുന്നു
ആശയങ്ങളും സേവനങ്ങളുമായി ബെയ്‌സ്‌കോ
ദുബൈ: ദുബൈയിലെത്തുന്ന സംരഭകര്‍ക്കും ബിസിനസുകാര്‍ക്കും സേവനം നല്‍കുന്ന മലയാളി യുവാക്കളുടെ ബിസിനസ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ബെയ്‌സ്‌കോ
കോര്‍പറേറ്റ് സര്‍വീസസ് (Baizco Coperate Services) ശ്രദ്ധേയമാവുന്നു. മലയാളികളായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം ദുബൈയിലെ അല്‍ഖിസൈസില്‍ പ്രവര്‍ത്തിക്കുന്നത്. മലപ്പുറം കിഴിശ്ശേരി പുളിയക്കോട് സ്വദേശിയായ മുസ്തഫ സഅദുല്ല ദാരിമിയാണ് സി.ഇ.ഒയും സ്ഥാപകനും.
ദുബൈയിലെത്തുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള ബിസിനസുകളും സംരഭങ്ങളും ആരംഭിക്കാനുള്ള സേവനങ്ങള്‍ നല്‍കുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് സ്ഥാപനമാണിത്. ലൈസന്‍സുള്‍പടെയുള്ളേ നിയമപരമായ എല്ലാ രേഖകളും ലഭ്യമാക്കാന്‍ ഈ സ്ഥാപനം സഹായിക്കും. പരിചയവും അനുഭവമുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്.
വിദേശ പഠനം, ഹോളിഡേ പാക്കേജ്, ഉംറ, തുടങ്ങിയവക്കായി ബെയ്‌സ്‌കോ ' ട്രാവല്‍ ആന്റ് ടൂറിസം (Baizco Travel and Toursim) വും ഇതിന്റെ കീഴിലുണ്ട്. ഡെസേര്‍ട്ട് സഫാരി, ഹോട്ടല്‍ ബുക്കിംങ് അടക്കമുള്ള ദുബൈ ടൂറിസത്തിനുള്ള സേവനങ്ങളും നല്‍കുന്നുണ്ട്.
ഇവന്റസ്, ഐ.ടി സൊല്യൂഷന്‍, മീഡിയ എന്നീ മേഖലകളിലേക്കുള്ള വികാസത്തിനൊരുങ്ങുകയാണ് ഈ സ്ഥാപനം. അല്‍ഖിസൈസിലെ അല്‍തവാറില്‍ അതിനൂതനവും ആകര്‍ഷണീയവുമായി ഒരുക്കിയ ഓഫീസിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ഥ രാജ്യക്കാരായ പതിനഞ്ചോളം പേരാണ് ഇവിടെ
ബിസിനസ് കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ബെയ്‌സ്‌കോ സന്ദര്‍ശിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു. യുവ തലമുറയുടെ ചിന്തകളെ രാജ്യ പുരോഗതിക്കായി ഉപയോപ്പെടുത്ത യു.എ.ഇ ഭരണാധികാരികളുടെ നിലപാട് മാതൃകാപരമാണെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേരളം യു.എ.ഇ ഭരണാധികാരികളെ മാതൃകയാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംരഭക സൗഹൃദമായ ദുബൈയുടെ മരുഭൂമിയില്‍ നമ്മുടെ യുവസമൂഹം സൃഷ്ടിച്ചെടുക്കുന്ന വിജയങ്ങള്‍ അത്ഭുതാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."