കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പുറത്തേക്ക് ഒഴുകുന്നത് 750 കോടി രൂപ; കടക്കെണിയിലേക്ക് നീങ്ങുമ്പോഴും വിട്ടുനില്‍ക്കുന്ന മലയാളികള്‍
കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പുറത്തേക്ക് ഒഴുകുന്നത് 750 കോടി രൂപ
ഹോട്ടലുകള്‍,ടൂറിസം മേഖല,കെട്ടിട നിര്‍മാണം,ഫാക്ടറികള്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും അതിഥി തൊഴിലാളികള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അതിഥി തൊഴിലാളികളുടെ കുടിയേറ്റത്തിന് വാതില്‍ തുറന്നത് പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായമാണെങ്കിലും ഇപ്പോള്‍ അവര്‍ കൈവെക്കാത്ത ഒരു മേഖലയും ഇല്ലെന്ന് പറയാം. വ്യവസായ മേഖലകള്‍ ആശ്രയിക്കുന്നത് തന്നെ ഇതര സംസ്ഥാന തൊഴിലാളികളെയാണ്. നഗര വികസനത്തിന്റെ ഊര്‍ജമായി മാറിയതും ഇവരുടെ മെയ്യ്ക്കരുത്താണ്.
പക്ഷേ ഇതിന്റെ മറ്റൊരു വശത്തെക്കുറിച്ച് മലയാളികള്‍ ചിന്തിക്കുന്നില്ല. കായികാധ്വാനമുള്ള ജോലികളില്‍ നിന്ന് മലയാളികള്‍ മാറിനില്‍ക്കുന്നതോടെ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക മേഖലകളും പതിയെ അതിഥിത്തൊഴിലാളികളുടെ കുത്തകയായി മാറുകയാണ്. നമ്മുടെ നാട്ടില്‍ ചിലവഴിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. കേരളം കടക്കണിയിലേക്ക് നീങ്ങാനുള്ള ഒരു കാരണം കേരളത്തിലെ പൈസ പുറത്തേക്ക് പോകുന്നതുകൊണ്ടാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2021ലെ കണക്ക് പ്രകാരം അതിഥിത്തൊഴിലാളികള്‍ മിച്ചം വച്ച് ഒരു വര്‍ഷം അവരുടെ നാട്ടിലേക്ക് അയക്കുന്നത് എകദേശം 750 കോടി രൂപയാണ്. കൂടാതെ പുറത്തുനിന്ന് വരുന്ന ഗള്‍ഫ് വരുമാനം വളരെ കുറയുകയും ചെയ്തു.
വടക്കേ ഇന്ത്യയില്‍ ഉത്സവകാലം തുടങ്ങുന്നത് അടുത്ത കാലം വരെ കേരളത്തെ സംബന്ധിച്ച് അത്രയേറെ പ്രധാനപ്പെട്ട ഒന്നായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഒരുപക്ഷേ, കേരളത്തിന്റെ അടിസ്ഥാന മേഖലകളെ സ്തംഭിപ്പിക്കാനോ മന്ദീഭവിപ്പിക്കാനോ മാത്രം കാരണമാകുന്നുണ്ട് ഉത്തരേന്ത്യന്‍ ഉത്സവങ്ങള്‍. ജീവിതം തേടി കേരളത്തിലെത്തുന്ന തൊഴിലാളികള്‍ ഉത്സവകാലങ്ങളില്‍ തങ്ങളുടെ നാടിന്റെ ഗന്ധവും രുചികളും വികാരങ്ങളും വിചാരങ്ങളും തിരിച്ചുപിടിക്കാന്‍ വണ്ടി കയറും. അതോടെ കേരളത്തിലെ പല മേഖലകളും നിശ്ചലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."