പരസ്പരം തര്‍ക്കിച്ച് അസം റൈഫിള്‍സും മണിപ്പൂര്‍ പൊലിസും; പ്രശ്‌നം റോഡ് അടച്ചത്
ഇംഫാല്‍: മെയ്തി ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപൂരിലെ ഒരു റോഡ് ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അസം റൈഫിള്‍സും മണിപ്പൂര്‍ പൊലിസും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.കുക്കി വിഭാഗത്തില്‍ പെട്ടവര്‍ മെയ്തികളായ മൂന്ന് പേരെ കൊല്ലുകയും ഒരു പൊലിസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുക്കികള്‍ക്ക് ആധിപത്യമുളള ചുരാചന്ദ്പൂരിലേക്കുളള ബിഷ്ണുപൂരിലെ റോഡ് അസം റൈഫിള്‍സ് അടച്ചത്.
ഇതിനെ ചോദ്യം ചെയ്ത മണിപ്പൂര്‍ പൊലിസ് റോഡ് തുറക്കണമെന്നും കുക്കി സായുധസംഘങ്ങളുമായി അസം റൈഫിള്‍സ് ഒത്തുകളിക്കുകയാണെന്നും ആരോപണം നടത്തി. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാനായി റോഡ് തുറക്കുന്നതില്‍ അസം റൈഫിള്‍സ് വിയോജിപ്പ് അറിയിക്കുകയായിരുന്നു.പ്രദേശത്ത് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തഗോത്തോള്‍ റോഡില്‍ സൈന്യം കവചിത വാഹനങ്ങള്‍ നിലയുറപ്പിച്ചു.
#ManipurViralVideo: Heated altercation erupts again between #ManipurPolice and #AssamRifles in Manipur. Manipur police on live video accuses AR of colluding with the #Kuki #militants.
— Ukhrul Times (@ukhrultimes) August 5, 2023
The incident occurred after few casper bullet proof vehicles of the 9th Assam Rifles blocked… pic.twitter.com/F66oQHmiPF
അതേസമയം നേരത്തെ ജൂണില്‍ ഇംഫാലില്‍ സമാനമായ റോഡ് ബ്ലോക്കിനെച്ചൊല്ലി പോലീസും സൈന്യത്തിന്റെ 37 അസം റൈഫിള്‍സും തമ്മില്‍ സമാനമായ വാക്കേറ്റമുണ്ടായി.
Content Highlights:manipur police army engage in heated argument over road block
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."