HOME
DETAILS

വനസംരക്ഷണ, വനാവകാശ നിയമങ്ങൾ അട്ടിമറിക്കപ്പെട്ടു

  
backup
August 05 2023 | 18:08 PM

the-forest-protection-and-forest-rights-acts-were-overturned

എം.ജോൺസൺ റോച്ച്

ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച് വനഭൂമി മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനു കീഴിലാക്കാന്‍ വഴിയൊരുക്കുന്ന 'വന്‍ സംരക്ഷന്‍ ഏവം സംവര്‍ധന്‍' എന്ന് സംസ്‌കൃത ഭാഷയില്‍ പേരിട്ട വനസംരക്ഷണ ഭേദഗതി ബില്‍, ഇക്കഴിഞ്ഞ ജൂലൈ 26ന് ലോക്‌സഭയില്‍ പാസാക്കി എടുക്കുകയുണ്ടായി. ഒാഗസ്റ്റ് രണ്ടിന് ബില്‍ രാജ്യസഭയും കടന്നു.


1980ലെ വനസംരക്ഷണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ബില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിലൂടെ 1980ലെ വനസംരക്ഷണ നിയമത്തെയും വനവിസ്തൃതി ക്യത്യമായി ക്ലിപ്തപ്പെടുത്തിയ 1996ലെ സുപ്രിംകോടതി വിധിയെയും 2006ലെ വനവാസികള്‍ക്കായുള്ള വനാവകാശ നിയമത്തെയുമാണ് ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്. ബില്‍ അവതരിപ്പിക്കാന്‍ തുടങ്ങുന്ന അവസരത്തില്‍ മണിപ്പൂരിലെ ഗ്രാമത്തില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ നിഷ്ഠൂര സംഭവത്തില്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഈ ബഹളത്തിനിടയ്ക്കും അവരുടെ ഇറങ്ങിപ്പോക്കിന് സാക്ഷ്യം വഹിച്ചുകൊണ്ടുമാണ് ബില്‍ അവതരിപ്പിച്ച് പാസാക്കപ്പെട്ടത്. ബില്ലിനെതിരേ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നെങ്കിലും മണിപ്പൂരിലെ പ്രതിഷേധത്തിന്റെ പ്രാധാന്യത്താല്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയി.


ഇന്ദിരാഗാന്ധി സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടന്ന പരിസ്ഥിതിയെ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, സ്വീഡനിലെ വനസംരക്ഷണ നിയമങ്ങള്‍ മനസിലാക്കി വന്നു. അതനുസരിച്ചാണ് വനത്തെ വനമായിത്തന്നെ നിലനിറുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് 1980ല്‍ പാസാക്കപ്പെട്ടത്. ഈ നിയമത്തെ അട്ടിമറിക്കാനാണ് 'വന്‍ സംരക്ഷന്‍ ഏവം സംവര്‍ധന്‍' ലോക്സഭയില്‍ പാസാക്കപ്പെട്ടിരിക്കുന്നത്. ഈ ബില്‍ വനമായിത്തന്നെ നിലനിറുത്തണമെന്ന് ഉറപ്പിച്ച് നിര്‍ദേശിക്കുന്ന 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിനെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഇനി പുത്തന്‍ നിയമത്തിന്റെ മറവില്‍ നിയമപരമായിത്തന്നെ കാടാകെവെട്ടിത്തെളിക്കാനുള്ള വഴി ഒരുക്കപ്പെട്ടിരിക്കുന്നു. കൂടാതെ വനസംരക്ഷണ ഭേദഗതി ബില്ലിലൂടെ 2006ലെ ആദിവാസി വനാവകാശനിയമത്തെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.


കാട്ടില്‍ താമസിക്കുന്ന ഗോത്രവര്‍ഗക്കാരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്നും ആവാസവ്യവസ്ഥയില്‍ നിന്നും ആട്ടിയിറക്കപ്പെടുന്നതിനു മാത്രം ഉപകരിക്കുന്ന നിയമമാണ് 'വന സംരക്ഷണ ഭേദഗതി നിയമം' ഈ ബില്ലിന് ചാര്‍ത്തിയിരിക്കുന്ന ഓമനപ്പേര് ജനങ്ങളെ മറയിടാനും കബളിപ്പിക്കാനുമുള്ളൊരു സൂത്രമാണ്. 1980ലെ വനസംരക്ഷണ നിയമം വനഭൂമിയെ സംരക്ഷിക്കുന്നതും മരംമുറി സംഘത്തെയും കാട്ടുപ്രദേശങ്ങളില്‍ നോട്ടമിട്ടിരിക്കുന്ന കോര്‍പറേറ്റുകളെ തടയുന്നതുമാണ്. ഈ നിയമത്തെ ഭേദഗതി ചെയ്ത് ഇവര്‍ക്കെല്ലാം കാടുകയറി നശിപ്പിക്കാനുള്ള നശീകരണ ബില്ലിനെയാണ് വനസംരക്ഷണ ബില്ലെന്ന് പേരിട്ടിരിക്കുന്നത്. ഫലപുഷ്ടവും ജൈവവൈവിധ്യവും നിറഞ്ഞ ഭൂമിയില്‍ നിന്ന് വനവാസികളെ വിരട്ടിയോടിക്കാനുള്ള ഉപകരണമായി ഉപയോഗിക്കാനുള്ള ഒരു നിയമം, വനസംരക്ഷണ ഭേദഗതി നിയമമാകുന്നത് എങ്ങനെയാണ്?


ഇന്ത്യയിലെ ഇതര വിഭാഗങ്ങളിലെ ഗോത്രവര്‍ഗക്കാരെപ്പോലെയല്ല മണിപ്പൂര്‍, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, മിസോറാം തുടങ്ങിയ വടക്കു കിഴക്കന്‍ മേഖലകളിലെ ഗോത്രവര്‍ഗക്കാര്‍. 2006ലെ വനാവകാശ നിയമപ്രകാരം, വനവാസികള്‍ക്ക് അവരുടെ ഭൂമി കൈവശം വയ്ക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍, കൈവശഭൂമിയില്‍ കൃഷി ചെയ്ത് അതില്‍ നിന്നും ഫലമെടുത്ത് അന്തസ്സോടെ ജീവിക്കുന്നവരാണ്. ഈ ഭൂമി കോര്‍പറേറ്റുകള്‍ വളരെ നാളുകളായി കൊതിച്ചു തുടങ്ങിയിട്ട്. ഈ ആഗ്രഹസാഫല്യത്തിന് വഴിത്തെളിച്ചു കൊടുക്കാനാണ് ഇപ്പോള്‍ നിയമം കൊണ്ടു വന്നിരിക്കുന്നത്. വടക്കു കിഴക്കന്‍ മേഖലയിലെ ഭൂമി ഫലപുഷ്ടവും ജൈവവൈവിധ്യവും ധാതുക്കള്‍ നിറഞ്ഞതുമാണ്. ഇത് കൈവശമാക്കാനും വനവാസികളെ അടിച്ചു തുരത്താനും വേണ്ടിയുള്ള ഒരു നിയമത്തെയാണ് വനസംരക്ഷണ നിയമമെന്ന് വിളിക്കുന്നത്.


സെലക്ട് കമ്മിറ്റിയും റിപ്പോർട്ടും
ഈ നിയമം കൊണ്ടുവരാനുള്ള സുഗമമായ മാര്‍ഗം ഒരുക്കാനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച തന്ത്രമുണ്ട്, അതാണ് സെലക്ട് കമ്മിറ്റി! ബി.ജെ.പി എം.പിയായ രാജേന്ദ്ര അഗര്‍വാള്‍ ചെയര്‍മാനായി ഇരു സഭകളിലെയും 31 പേരടങ്ങുന്ന ഒരു സെലക്ട് കമ്മിറ്റിയെ 'വനസംരക്ഷണ ഭേദഗതിയെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. പ്രത്യേകിച്ചും കമ്മിറ്റിയുടെ ദൗത്യം ഡിഫന്‍സ് സിസ്റ്റത്തിനായി വടക്കു-കിഴക്കന്‍ മേഖലയിലെ 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് പഠിക്കാനാണ്. കമ്മിറ്റിയില്‍ പ്രതിപക്ഷത്തില്‍ നിന്ന് കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികളില്‍പ്പെട്ട രണ്ടുപേരെ വീതം ചേര്‍ത്തു.

ബാക്കി 25 പേര്‍ ഭരണകക്ഷിയില്‍പ്പെട്ടവരാണ്. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം അതിര്‍ത്തി പ്രദേശങ്ങളിലെ 100 കിലോമീറ്റര്‍ ചുറ്റളവിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 25 പേരുടെ അഭിപ്രായത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. പ്രതിപക്ഷനിരയിലെ ആറു കമ്മിറ്റി അംഗങ്ങളും റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തു. റിപ്പോര്‍ട്ടില്‍ ഭൂമി ഏറ്റെടുക്കാനായി പറയുന്ന വിശദീകരണം: 'വടക്ക് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങള്‍ ചൈനയും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിനാല്‍ ഡിഫന്‍സിനായി 100 കിലോമീറ്റര്‍ ചുറ്റളവ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ടിലൂടെ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുന്നത്.

എന്നാല്‍, റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രീതിയില്‍ തയാറാക്കി സമര്‍പ്പിച്ചതാണെന്ന് നിസ്സംശയം പറയാം. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് വനസംരക്ഷണ ഭേദഗതി ബില്ല് നിയമം കൊണ്ടുവന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.


ലൈന്‍ ഓഫ് കണ്‍ട്രോളില്‍നിന്ന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് വനവാസികളെ മാറ്റി പ്രതിരോധ സംവിധാനമുണ്ടാക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രധാന ജോലികളായ ഡിഫന്‍സിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കുക, റോഡ് ഉണ്ടാക്കുക, പാലങ്ങള്‍ നിര്‍മിക്കുക, വിമാനത്താവളങ്ങള്‍ നിര്‍മിക്കുക മുതലായ ജോലികള്‍ കരാറിലൂടെ ഏറ്റെടുക്കുന്നത് കോര്‍പറേറ്റുകളാണ്. അങ്ങനെ ഈ കരാറുകളുടെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് നിര്‍ഭയം കാടുകളിലേക്ക് കടന്നുവരാനുള്ള അവസരം ഒരുക്കപ്പെടും. ആദിവാസികള്‍ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമി നഷ്ടപ്പെടും.

കാലക്രമേണ ഇപ്പോഴുള്ള വാസസ്ഥലങ്ങളില്‍ നിന്ന് അവര്‍ പുറത്താക്കപ്പെടും. ഈ ഭൂമി കൈവശപ്പെടുത്താനുള്ള വക്രബുദ്ധിയോടെയാണ് കമ്മിറ്റിയെ നിശ്ചയിച്ചത്. അവര്‍ ഇച്ഛിക്കുന്ന പ്രകാരമുള്ള റിപ്പോര്‍ട്ട് വാങ്ങിയത്. ഈ ഭേദഗതിയിലൂടെ വനസംരക്ഷണവും രാജ്യസുരക്ഷയുമാണ് ലക്ഷ്യമെന്ന് പറയുന്നുവെങ്കിലും 1980ലെ വനസംരക്ഷണ നിയമം അട്ടിമറിച്ച് നിലവിലെ ഫെഡറല്‍ സംവിധാനം തകര്‍ത്ത് ആദിവാസികള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമി മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാക്കുകയാണ് ലക്ഷ്യം.

ഈ ലക്ഷ്യത്തിനു മൂടുപടമിടാനായി സൈനികരുടെ പേരും രാജ്യസുരക്ഷയും ബോധപൂര്‍വം വലിച്ചിഴച്ച് പറയുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിലൂടെ കോര്‍പറേറ്റുകള്‍ക്ക് വനഭൂമി കൈയേറാനുള്ള വഴിയാണ് തുറക്കപ്പെടാന്‍ പോകുന്നത്.
ചുരുക്കത്തില്‍ രാജ്യാതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമി 1980ലെ വനസംരക്ഷണ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിലവിലെ വനസംരക്ഷണത്തിനായുള്ള ഈടുള്ള വ്യവസ്ഥകളെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്. 1980ലെ നിയമം സ്വകാര്യവല്‍ക്കരണം പറഞ്ഞിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ ഭേദഗതിയിലൂടെ സ്വകാര്യവല്‍ക്കരണത്തിന്റെ വാതില്‍ തുറന്നിടുന്നു.

റെയില്‍പാതയുടെ വശങ്ങളിലെ വനഭൂമിയെയും റോഡ് സ്ഥിതിചെയ്യുന്ന വനഭൂമിയെയും ഒഴിവാക്കിയിട്ടുണ്ട്. വനം വഴിതിരിച്ച് വിടുന്നതിന് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. ഇപ്പോള്‍ വേണ്ട. നേരത്തെ വനമേഖലകളില്‍ മൃഗശാലകള്‍ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ അതാകാം. വനവാസികളുടെ സമ്മതമില്ലാതെ വനം വെട്ടിമാറ്റാന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചിരിക്കുന്നു. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വനചൂഷണത്തിന് ഇടനല്‍കും.


വനമേഖലകളില്‍ ഔദ്യോഗിക വനമെന്ന് രേഖകളില്‍ രേഖപ്പെടുത്താന്‍ വിട്ടുപോയ 26 ശതമാനത്തിലധികമുള്ള പ്രദേശങ്ങള്‍ കൂടി വനരേഖകളില്‍ ഉള്‍പ്പെടുത്താനായി 1996ല്‍ സുപ്രിംകോടതി വിധിച്ചിരുന്നു. അപ്രകാരം വനമേഖല 26 ശതമാനത്തിലധികം ഔദ്യോഗിക രേഖകളില്‍ വിപുലപ്പെടുകയുണ്ടായി. എന്നാല്‍, ഇപ്പോഴത്തെ ബില്ലിലൂടെ1980നു മുന്‍പ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്ന വനത്തെ മാത്രം വനമായി കണക്കാക്കിയാല്‍ മതിയെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ ടി.എന്‍ ഗോദവര്‍മ്മ കേസിലെ 1996ലെ സുപ്രിംകേടതി വിധിപ്രകാരം രേഖപ്പെടുത്തിയ വനപ്രദേശം ആര്‍ക്കും കൈയേറാമെന്ന അവസ്ഥ കരഗതമായിരിക്കുന്നു.

അതായത് 1996ലെ നിര്‍ണായകമായ സുപ്രിംകോടതി വിധി, ഭേദഗതിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നു. സുപ്രിംകോടതിയുടെ വിധി അട്ടിമറിച്ച് വനത്തിന്റെ നിര്‍വചനം വീണ്ടും 1980ലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. തദ്ദേശീയ ഗ്രാമസഭകളുടെ അനുമതിയില്ലാതെ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ പാടില്ലായെന്ന വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തി.

പ്രതിരോധ ആവശ്യത്തിനും അല്ലാതെയും വനപ്രദേശം കേന്ദ്രസര്‍ക്കാരിന് യഥേഷ്ടം പൂര്‍ണമായി ഉപയോഗിക്കാനുള്ള അധികാരം ഭേദഗതി നിയമം നല്‍കുന്നുണ്ട്. വനവാസികള്‍ക്ക് 2006ലെ നിയമപ്രകാരം സിദ്ധിച്ച വനാവകാശത്തെയും ഭേദഗതിയിലൂടെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.


സംസ്ഥാനങ്ങള്‍ക്ക് വനഭൂമി നിശ്ചയിച്ച് പുതുതായി രേഖപ്പെടുത്താനുള്ള അവരുടെ അവകാശം വെട്ടിമാറ്റുകയും സംസ്ഥാന സര്‍ക്കാരിന്റെ ചില പങ്കാളിത്തങ്ങള്‍ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരേ സംസ്ഥാനങ്ങള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ വനസംരക്ഷണ വ്യവസ്ഥകളില്‍ വലിയ അട്ടിമറിക്കാണ് ഭേദഗതി ബില്ല് വഴിയൊരുക്കുന്നത്.

Content Highlights:Today's Article Aug 06 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago