HOME
DETAILS
MAL
കരുവേലിമറ്റം ചിട്ടി തട്ടിപ്പ്: ആലുവയിലും പരാതിയുമായി നിരവധിപേര്‍ രംഗത്ത്
backup
August 23 2016 | 19:08 PM
ആലുവ: കരുവേലിമറ്റം ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലുവയിലും നിരവധിപേര്‍ പരാതിയുമായി രംഗത്ത്. കരുവേലിമറ്റം ചിട്ടിഫണ്ടിന്റെ പേരില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ചിട്ടി ഉടമകളെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
തുടക്കത്തില്‍ മാണിക്യം എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഓപറേഷന് കുബേര നടപടികളുടെ സമയത്ത് പേര് മാറ്റുകയായിരുന്നു. ആലുവ ബൈപ്പാസില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ചില്‍ നിരവധിപ്പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. തട്ടിപ്പിനിരയായവരില്‍ പലരും മാനഹാനി ഭയന്ന് പൊലിസില്‍ പരാതി നല്കുവാനും തയ്യാറായില്ല. എന്നാല്‍ വനിതകളും നഗരത്തിലെ വ്യാപാരികളും ഉള്‍പ്പടെ പതിനഞ്ചിലേറെപ്പേരാണ് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."