മലയോര ഹൈവേ: ഇടവകക്കാര് പന്തം കൊളുത്തി പ്രകടനം നടത്തി
ആലക്കോട്: മലയോര കര്‍ഷകരുടെ ചിരകാല സ്വപ്നമായിരുന്ന മലയോര ഹൈവേയുടെ മെക്കാഡം ടാറിങ് പണികള്‍ നിര്‍ത്തിവെച്ചു കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിഷേധിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റന്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
തുടര്‍ന്ന്! നടന്ന പൊതുയോഗം ഇടവക വികാരി ഫാ.മാത്യു പയ്യനാട്ട് ഉദ്ഘാടനം ചെയ്തു. ബേബി കൊച്ചുപറമ്പില്‍ അധ്യക്ഷനായി. റോയി .ജെ.കാപ്പില്‍, ഡെയ്സി ഷാജി, സജി പുതുപ്പള്ളില്‍, ജസ്റ്റിന് മാനത്തൂര്‍, ജോസ് കോഴി കൊത്തിക്കല്‍, തോമസ് കാഞ്ഞിരക്കാട്ട്, കുഞ്ഞമ്മ കാരക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
കാടുമൂടിയ കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരം വൃത്തിയാക്കി
കണ്ണൂര്‍: ഒടുവില്‍ അധികൃതരുടെ കണ്ണുതുറന്നു. കാടുമൂടിക്കിടന്ന കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പരിസരം ഉദ്യോഗസ്ഥര്‍ ഇടപെട്ട് വെട്ടിത്തെളിച്ചു. കാടുമൂടിക്കിടക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസിനെക്കുറിച്ച സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇഴ ജന്തുക്കള്‍ ഏതുനിമിഷവും ഓഫിസിനകത്ത് പ്രവേശിക്കത്തക്കവിധം കാട് പിടിച്ചുകിടക്കുകയായിരുന്നു. ഓഫിസിലെ ശുചീകരണ ക്യാംപയിന് പാതിവഴിയിലായതിനാലാണ് ഇത്രയധികം കാട് വളരാന്‍ കാരണമായത്. സ്വാതന്ത്ര്യദിനത്തില്‍ പോലും പരിസിരം വൃത്തിയാക്കാന്‍ അധികൃതര്‍ തുനിഞ്ഞിരുന്നില്ല.
ഓഫിസിലെത്തുന്നവര്‍ക്ക് ശൗചാലയം നിര്‍മിക്കുകയും സാമൂഹ്യവിരുദ്ധരുടെ ശല്യം ഇല്ലാതാക്കുകയുമാണ് ഇനി ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."