റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക്കിലേക്ക്; വിശദാംശങ്ങള്‍ അറിയാം
കേരളത്തില്‍ വലിയ ആരാധകവൃന്ദമുളള മോട്ടോര്‍ സൈക്കിള്‍ കമ്പനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനി പുറത്തിറക്കുന്ന ബുളളറ്റ് എന്ന് അറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ പ്രായഭേദമില്ലാതെ ഇരുചക്ര വാഹന പ്രേമികളുടെ വികാരമാണ്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക്കല്‍ ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ ലാല്‍ പറയുന്നതനുസരിച്ച്, കമ്പനി പ്രോട്ടോടൈപ്പ് സജീവമായി പരീക്ഷിച്ചു വരികയാണെന്നും അന്തിമ പതിപ്പ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
The first Royal Enfield electric bike will hit the market in two years. Company MD Siddhartha Lal says EVs will be at the core of the future of Royal Enfield.
— Autocar India (@autocarindiamag) August 5, 2023
Full story: https://t.co/ZbnngXFTv9
#bigbreaking
— RedboxGlobal India (@REDBOXINDIA) May 16, 2023
EV ROYAL ENFIELD #EICHER https://t.co/rxyMjtkNf8
വളരുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹനവിപണി ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് കമ്പനി തയ്യാറാക്കുന്നത്. ഏകദേശം 1000 കോടി ചിലവാക്കിയുളള പദ്ധതികളാണ് ഇലക്ട്രിക്കല്‍ ഇരുചക്ര വാഹന മേഖലയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. 1.5 ലക്ഷം ഇലക്ട്രിക്ക് വാഹന യൂണിറ്റുകള്‍ നിര്‍മ്മിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Content Highlights:Royal Enfield electric two wheeler details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."