HOME
DETAILS

വംശഹത്യയുടെ ഭീതിദ ദൃശ്യങ്ങൾ

  
backup
August 07 2023 | 18:08 PM

todays-article-by-basheer-madaala

ബഷീർ മാടാല

മൂന്നു മാസത്തിലധികമായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിൽ നടക്കുന്ന കൊടുംക്രൂരതകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുനിൽക്കുകയാണ് രാജ്യം. വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂർ. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗത്തിൽപ്പെട്ടവരും ക്രിസ്ത്യൻ കുക്കി, സോ വിഭാഗക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലുകൾക്ക് ഭരണകൂടത്തിന്റെ വ്യക്തമായ സഹായം ലഭിച്ചതോടെയാണ് കുക്കികളുടെ വംശഹത്യയിലേക്ക് കാര്യങ്ങൾ എത്തിയത്.


നാലുഭാഗങ്ങളും മനോഹര മലകളാൽ ചുറ്റപ്പെട്ട പ്രദേശത്ത് വർഷങ്ങളായി വിവിധ ജാതി, മത വിഭാഗക്കാർ സമാധാനത്തോടെയാണ് കഴിഞ്ഞുവന്നത്. ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗക്കാർ താഴ്‌വരകളിലും കുക്കി, സോ, നാഗ മറ്റു ഗോത്രവിഭാഗക്കാർ മലമുകളിലുമാണ് വർഷങ്ങളായി വാസമുറപ്പിച്ചത്. സംസ്ഥാനത്തെ ഭൂമിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് കുക്കികളാണ്. ഭൂമിയുടെ 10 ശതമാനത്തിൽ മാത്രമേ മെയ്തികൾക്ക് അവകാശമുള്ളൂ. മലമുകളിലെ ഭൂമികൾ വിലക്ക് വാങ്ങാൻ മെയ്തികൾക്ക് അനുവാദമില്ല. എന്നാൽ താഴ്‌വരകളിലെ ഭൂമി വില നൽകി വാങ്ങാൻ കുക്കികൾക്ക് വിലക്കുമില്ല. ഈ വൈരുധ്യം വർഷങ്ങളായി മണിപ്പൂരിൽ നിലനിൽക്കുകയാണ്.

സർക്കാരിൽ കുക്കി, സോ, നാഗാ വംശജർക്ക് സംവരണം ലഭിക്കുമ്പോൾ മെയ്തികൾ ഇത്തരം ആനുകൂല്യങ്ങൾക്ക് പുറത്താണ്. 2012 മുതൽ തങ്ങളെയും സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു മെയ്തികൾ രംഗത്തുണ്ട്. മാറിവരുന്ന സർക്കാരുകളിൽ അതിനുവേണ്ടി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. നീണ്ടകാലം കോൺഗ്രസ് ഭരിച്ച മണിപ്പൂരിൽ ഈ വിഷയം മെയ്തികൾ സജീവമായി നിലനിർത്തിപ്പോന്നു.


2017ൽ മണിപ്പൂർ 60 അംഗ നിയമസഭാ തെരഞ്ഞെടുപ്പിൽ 28 അംഗങ്ങളുമായി ജയിച്ചുവന്ന കോൺഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുത്തു. ഇതോടെ മെയ്തികളുടെ വികാരത്തിനൊപ്പം നിന്ന ബി.ജെ.പി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം നിലനിർത്തി. കോൺഗ്രസുകാരായ 42 ശതമാനം പേരും ഒരു മൂന്നറിയിപ്പുമില്ലാതെ ബി.ജെ.പിക്കാരായി മാറി. ഇതോടെ ജാതിരാഷ്ട്രീയം മണിപ്പൂരിൽ സൃഷ്ടിക്കപ്പെട്ടു.

മെയ്തികളുടെ അധികാര കേന്ദ്രങ്ങളിൽ കുക്കികൾ പിടിമുറുക്കുകയാണെന്നും ഇവരിലെ ജനസംഖ്യാവർധന തങ്ങളെ ബാധിച്ചു തുടങ്ങിയെന്നും അവർ വാദിച്ചു. കുക്കികൾക്കെന്നപോലെ തങ്ങൾക്കും സംവരണം വേണമെന്ന ആവശ്യം അവർ സജീവമായി ഉന്നയിച്ചു. ഇതോടൊപ്പം കുക്കികൾ കുടിയേറ്റക്കാരാണെന്നും മലമുകളിലെ വനം നശിപ്പിക്കുന്നവരും പോപി കൃഷി നടത്തുന്നവരുമാണെന്നും ഇവരുടെ അറിവോടെ അയൽ രാജ്യത്തുനിന്ന് ധാരാളം പേർ അനധികൃതമായി ഇവിടെ എത്തുന്നുണ്ടെന്നും മെയ്തികൾ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് കുക്കി-മെയ്തി വിഭാഗക്കാരിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനും രണ്ട് വിഭാഗങ്ങളിലും പുതിയ തീവ്രവാദ ഗ്രൂപ്പുകൾ സൃഷ്ടിക്കാനും കാരണമായി.


പംഗലുകൾ എന്ന പേരിൽ അറിയപ്പെടുന്ന മുസ്‌ലിംകളും കുക്കി-മെയ്തി സംഘർഷത്തെ ആശങ്കയോടെയാണ് കണ്ടത്. 2023 മാർച്ചിൽ ചുരാചന്ദ്പൂർ ജില്ലയിലെ ഏതാനും ഗ്രാമങ്ങൾ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഒഴിപ്പിച്ച സംഭവം കുക്കികൾക്കിടയിൽ ഭയം വർധിപ്പിച്ചു. വനം കൈയേറ്റം ആരോപിച്ച് വീണ്ടും ഈ പ്രദേശത്ത് നിന്ന് ആദിവാസികളെ സർക്കാർ കുടിയിറക്കി. ഈ സംഭവങ്ങൾക്കുശേഷം സംസ്ഥാന മുഖ്യമന്ത്രി പങ്കെടുത്ത ചൂരാചന്ദ്പൂരിലെ ഒരു യോഗം കുക്കികൾ കൈയേറി അലങ്കോലപ്പെടുത്തി.

ഇത്തരം പാശ്ചാത്തലം നിലനിൽക്കെയാണ് മണിപ്പൂർ ഹൈക്കോടതി മെയ്തി വിഭാഗക്കാർക്ക് സംവരണം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇത് കുക്കി മേഖലകളിൽ വൻ കോളിളക്കം ഉണ്ടാക്കി. മെയ്തികൾക്ക് സംവരണം തങ്ങളുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുമെന്ന് അവർ വിശ്വസിച്ചു.

കുക്കികൾക്ക് ഭൂരിപക്ഷമുള്ള നാല് ജില്ലകളിൽ ഉത്തരവിനെതിരേ പ്രതിഷേധം അരങ്ങേറി.മെയ് മൂന്നിന് ആൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയൻ ചൂരാചന്ദ്പൂരിൽ ആയിരങ്ങളെ അണിനിരത്തി പ്രകടനം നടത്തി. ഈ പ്രകടനത്തിലേക്ക് മെയ്തി വിഭാഗത്തിലെ ഏതാനും ചിലർ നുഴഞ്ഞുകയറിയതോടെയാണ് അപ്രതീക്ഷിത സംഭവങ്ങളുടെ അരങ്ങേറ്റമുണ്ടാകുന്നത്.

അത് രാജ്യത്തിന്റെ മൊത്തം അശാന്തിയുടെ ആളിപ്പടരലായി. ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സംഘർഷത്തിലേക്കും പിന്നീട് കുക്കികളുടെ വംശീയ ഉന്മൂലനത്തിലേക്കും വഴിവച്ച കലാപങ്ങങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിയത്. അങ്ങനെ മണിപ്പൂർ, ഇന്ത്യയുടെ മൊത്തം ആളലായി. കണ്ണീരായി. കണ്ണീർകഥകൾ തുടരുന്നു നാളെയും.

Content Highlights:Today's Article By Basheer Madaala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago