HOME
DETAILS

വേവലാതിയില്ലെന്ന് എംവി ഗോവിന്ദന്‍, തൃക്കാക്കരയിലേത് പോലെ പ്രവര്‍ത്തനം; വിഡി സതീശന്‍

  
backup
August 08 2023 | 13:08 PM

the-congress-candidate-will-be-announced-within-hour

വേവലാതിയില്ലെന്ന് എംവി ഗോവിന്ദന്‍, തൃക്കാക്കരയിലേത് പോലെ പ്രവര്‍ത്തനം; വിഡി സതീശന്‍

കോഴിക്കോട്: പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പ്രതികരണവുമായി നേതാക്കള്‍. പുതുപ്പള്ളിയില്‍ 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അതേസമയം, അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടുള്ള യാതൊരു വേവലാതിയും അങ്കലാപ്പും സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അത് എത്രമണിക്കൂറാണെന്നതിന്റെ പ്രശ്‌നം മാത്രേയുള്ളൂ. പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, സെപ്തംബറില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് സൂചന കിട്ടിയിരുന്നു. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉജ്ജ്വലമായ വിജയം നേടും. ഉമ്മന്‍ചാണ്ടി സര്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും വി.ഡി. സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ ജനങ്ങളിലുണ്ട്. സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യാനും തുറന്നുകാട്ടാനുമുള്ള അവസരമാക്കി തിരഞ്ഞെടുപ്പിനെ മാറ്റും. ആശയപരമായും രാഷ്ട്രീയമായും തിരഞ്ഞെടുപ്പിനെ നേരിടും.അദ്ദേഹം വ്യക്തമാക്കി.

ഏത് സമയത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാലും സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും അതിന് തയ്യാറാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. താഴേത്തട്ട് വരെയുള്ള എല്ലാ സംഘടനാ മിഷനറികളും ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ തന്നെ നേരിടും. വളരെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ വികസനപ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്ന ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും നടത്തുക. പ്രതിപക്ഷത്തെ നല്ല രീതിയില്‍ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിലേത്. സഹതാപമല്ല, രാഷ്ട്രീയമാണ് കാര്യം. പ്രതിപക്ഷവും അത് പറഞ്ഞല്ലോ? ജെയ്ക് സി. തോമസ് തന്നെ സ്ഥാനാര്‍ഥിയാവുമോ എന്ന ചോദ്യത്തിന് അക്കാര്യം പറയാന്‍ പറ്റില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago