പൊലിസ് കാറിന്റെ വില 'ഒന്നരക്കോടി' ബെന്‍സ് കാര്‍ കാക്കുന്ന നഗരം ഇത്
വാഹനപ്രേമികളുടെയെല്ലാം ചിരകാല അഭിലാഷമാണ് സൂപ്പര്‍കാറുകള്‍ സ്വന്തമാക്കുകയെന്നത്. റോള്‍സ് റോയ്‌സ്, ബെന്‍സ്, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പര്‍കാറുകള്‍ സ്വന്തമാക്കുക എന്നത് വലിയ സാമ്പത്തിക ശേഷിയില്ലാത്തവരെ സംബന്ധിച്ച് അപ്രാപ്യമായ കാര്യമാണുതാനും. എന്നാല്‍ കോടികള്‍ വിലവരുന്ന ബെന്‍സ് കാറിനെ നഗരത്തിന്റെ സംരക്ഷണത്തിനായി പൊലിസ് കാറായി മാറ്റിയിരിക്കുകയാണ് ദുബൈ.
കോടികള്‍ വിലവരുന്ന സൂപ്പര്‍ കാറുകളാണ് ദുബൈയില്‍ പൊലിസ് നഗര സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. നിരവധി ആഡംബര കാറുകള്‍ സ്വന്തമായുളള ദുബൈ പൊലിസ്, ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍സിന്റെ
EQS580 4മാറ്റിക് സെഡാന്‍ എന്ന വാഹനത്തെയാണ് തങ്ങളുടെ ശേഖരത്തിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കുന്നത്.
ഏകദേശം ഒന്നരക്കോടിക്ക് മുകളില്‍ വില വരുന്ന ഈ കാറിന്റെ ദ്യശ്യങ്ങള്‍ ദുബൈ പൊലിസ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇലക്ട്രിക്ക് വാഹനമാണ് ബെന്‍സിന്റെ
EQS580 4മാറ്റിക് സെഡാന്‍.
#News | Dubai Police Adds Mercedes-Benz EQS 580 to Their Elite Lineup of Luxury Patrols
— Dubai Policeشرطة دبي (@DubaiPoliceHQ) August 6, 2023
Details:https://t.co/5g4RPrmC19#YourSecurityOurHappiness#SmartSecureTogether pic.twitter.com/BCJW3DYzTd
പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 717 കിലോമീറ്റര്‍വരെ സഞ്ചരിക്കാനാവുന്ന മെര്‍സിഡീസ് ബെന്‍സ് EQS580 ഇവിക്ക് 4.3 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍വരെ വേഗതയും കൈവരിക്കാനാവും എന്നാണ് കമ്പനിയുടെ അവകാശവാദം. മണിക്കൂറില്‍ 210 കി.മീ വരെ പ്രസ്തുത വാഹനത്തിന് പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കും.107.8kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 523 bhp കരുത്തില്‍ പരമാവധി 885 Nm torque ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുന്നത്.
Content Highlights:dubai police buys mercedes benz eqs580
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."