HOME
DETAILS

പരമ്പര കൈവിട്ടില്ല; മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

  
backup
August 08 2023 | 18:08 PM

india-won-against-wesi-indies-in-3rd-t20

ഗയാന: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 21ന് വിന്‍ഡീസ് മുന്നിട്ടുനില്‍ക്കുകയാണ്.160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് യശസ്വി ജയ്‌സ്വാള്‍ (1), ശുഭ്മാന്‍ ഗില്‍ (6) ഓപ്പണിങ് സഖ്യത്തെ തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ തിലക് വര്‍മ സഖ്യം കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച സൂര്യയായിരുന്നു കൂടുതല്‍ അപകടകാരി. 44 പന്തുകള്‍ നേരിട്ട താരം 10 ഫോറും നാല് സിക്‌സും പറത്തി 83 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും സൂര്യ തന്നെ. തിലകിനൊപ്പം അതിവേഗം 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് താരം മടങ്ങിയത്.പിന്നാലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് തിലക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 37 പന്തുകള്‍ നേരിട്ട തിലക് നാല് ഫോറും ഒരു സിക്‌സുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ഹാര്‍ദിക് 15 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തിരുന്നു. ബ്രാന്‍ഡണ്‍ കിങ്ങിന്റെയും നായകന്‍ റോവ്മാന്‍ പവലിന്റെയും മികച്ച ബാറ്റിങ്ങാണ് വിന്‍ഡീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

Content Highlights:India won against wesi indies in 3rd t20



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago