കൂവക്കുടി പാലം: അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി
വെള്ളനാട്: അരുവിക്കര-വെള്ളനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കൂവക്കുടി പാലത്തിന്റെ അവസാന സ്ലാബിന്റെ കോണ്‍ക്രീറ്റ് ഇന്നലെ പൂര്‍ത്തിയായി. പത്തു കോടി രൂപ മുടക്കി നാലു സ്ലാബുകളായാണ് പാലം നിര്‍മിക്കുന്നത്.ഇനി അപ്പ്രോച്ച് റോഡിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ സാധിക്കും. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെ.എസ് ശബരീനാഥ് എം.എല്‍.എ കഴിഞ്ഞ ദിവസമെത്തി.
പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.വി.ബിനു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത, പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠന്, അശ്വതി തുടങ്ങിയവര്‍ എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.
15 കോടി രൂപ മുടക്കി ആധുനിക നിലവാരത്തില്‍ നവീകരിച്ച നെട്ടറച്ചിറ വെള്ളനാട് പൂവച്ചല്‍ റോഡ് കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. റോഡിനൊപ്പം പാലവും പൂര്‍ത്തിയാകുന്നതോടെ നെടുമങ്ങാട് നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുന്നവര്‍ക്ക് തിരുവനന്തപുരത്ത് കയറാതെ എളുപ്പത്തില്‍ പോകാനാകും. നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും
അതിനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ശബരീനാഥ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."