മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധം; ഹര്‍ഷിന ഉള്‍പ്പടെ 12 പേര് അറസ്റ്റില്‍
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധം
കോഴിക്കോട്: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധിച്ച സംഭവത്തില്‍ ഹര്‍ഷിന ഉള്‍പ്പടെ 12 പേര് അറസ്റ്റില്‍. ഹര്‍ഷിന, ഭര്‍ത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
അതേസമയം ആരോഗ്യമന്ത്രിയെ വിശ്വസിച്ചതാണ് ഏറ്റവും വലിയതെറ്റെന്നും ഇനി ആരോഗ്യമന്ത്രി നേരിട്ട് വന്ന് തീരുമാനമാക്കാതെ വീട്ടില്‍ പോകില്ലെന്ന് ഹര്‍ഷിന പ്രതികരിച്ചു. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വാദം. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."