HOME
DETAILS
MAL
കെ.എസ്.ഇ.ബി വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്ഷകന് 3.5 ലക്ഷം നഷ്ടപരിഹാരം
backup
August 09 2023 | 11:08 AM
കെ.എസ്.ഇ.ബി വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്ഷകന് 3.5 ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം: കോതമംഗലത്ത് കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്ഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൃഷിമന്ത്രി പി പ്രസാദും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കെവി ലൈന്‍ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി മുറിച്ചുമാറ്റിയത്. കര്ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."