ശരിയായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം? ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ
ശരിയായ ഭക്ഷണക്രമം എങ്ങനെയായിരിക്കണം?
ശരിയായ ഭക്ഷണക്രമം പാലിച്ചാല്‍ നല്ല ആരോഗ്യത്തോടെ നില്‍ക്കാമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ എന്താണ് ശരിയായ ഭക്ഷണ ക്രമം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഭക്ഷണത്തില്‍ കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്, അന്നജം ഇവയെല്ലാം എത്ര അളവില്‍ ആകാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് ഡബ്ലൂഎച്ച്ഒ പുറത്തുവിട്ടിരിക്കുന്നത്.
കൊഴുപ്പിന്റെ ഭൂരിഭാഗവും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയതിനാല്‍ മുതിര്‍ന്നവരിലും കുട്ടികളിലും ആകെ കൊഴുപ്പിന്റെ ഉപഭോഗം ഊര്‍ജ ഉപഭോഗത്തിന്റെ മുപ്പതുശതമാനമോ അതില്‍ കുറവോ ആയി പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. പൂരിത ഫാറ്റി ആസിഡുകള്‍ 10 ശതമാനത്തിലധികവും ട്രാന്‍സ് ഫാറ്റി ആസിഡ് ഒരു ശതമാനത്തില്‍ അധികവും ആകാന്‍ പാടില്ല.
ഇറച്ചി, പാലുല്‍പന്നങ്ങള്‍, കട്ടിയുള്ള കൊഴുപ്പുകള്‍, വെണ്ണ, വെളിച്ചെണ്ണ എന്നിവയിലൊക്കെ പൂരിത ഫാറ്റി ആസിഡ് ഉണ്ട്. വറുത്തതും പായ്ക്കറ്റില്‍ കിട്ടുന്നതുമായ ഭക്ഷണങ്ങള്‍, ബേക്ക് ചെയ്ത വിഭവങ്ങള്‍, ഇറച്ചി, പാലുല്‍പന്നങ്ങള്‍ എന്നിവയിലെല്ലാം ട്രാന്‍സ്ഫാറ്റി ആസിഡുകളുമുണ്ട്. മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത് 400 ഗ്രാം പച്ചക്കറികളും പഴങ്ങളും കഴിക്കണം. അതുപോലെ ഭക്ഷ്യനാരുകള്‍ 25 ഗ്രാമും ഉപയോഗിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."