പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും ഗൂഢാലോചന; നടപടിയുമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി
പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും ഗൂഢാലോചന; നടപടിയുമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി
മലപ്പുറം: മുസ്ലിം ലീഗിനെതിരെയും നേതാക്കള്‍ക്കെതിരെയും എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെയും ഗൂഢാലോചന നടത്തിയ എംഎസ്എഫ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്ത് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ ഗൂഢാലോചന ബോധ്യപ്പെട്ടതിനാല്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദിനെയും, കോഴിക്കോട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് അഫ്നാസ് ചോറോടിനെയും,തളിപ്പറമ്പ് നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത് മാണിയൂറിനെയും സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്തു.
കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഒ.കെ ജാസിര്‍, വൈസ് പ്രസിഡന്റ് ആസിഫ് ചക്കരപടവ്, തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഇര്ഫാന് എന്നിവരെ എല്ലാ സംഘടന ചുമതലകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ പ്രസിഡണ്ടിന്റെ അധിക ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഊഫിന് നല്കി, കോഴിക്കോട് ജില്ല എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി ആസിഫ് കലാമിനെയും ചുമതലപ്പെടുത്തി.
കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി (ഇന്‍ ചാര്‍ജായി) സാദിഖ് പാടിനെയും, തളിപറമ്പ് നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡന്റായി സഫ്വാന് കുറ്റിക്കോലിനേയും ചുമതലപ്പെടുത്തിയതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ എം.എസ്.എഫ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീല്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ അന്വേഷണവിധേയമായി മലപ്പുറം ജില്ലാ കമ്മിറ്റി നടപടിയെടുത്തിരുന്നു. ആരോപണവിധേയരായ മറ്റു സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കെതിരെ നടപടിവേണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."